Quantcast

'യുഎസ് ഇടപെട്ടാൽ കൂടുതൽ അപകടം, ബന്ധത്തിൽ വിള്ളലുണ്ടാകും'; ഉച്ചകോടിയിൽ ട്രംപിന് മുന്നറിയിപ്പുമായി ഷി ജിൻപിങ്

ഹോർമുസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്തെന്ന് ട്രംപ്

MediaOne Logo
യുഎസ് ഇടപെട്ടാൽ കൂടുതൽ അപകടം, ബന്ധത്തിൽ വിള്ളലുണ്ടാകും; ഉച്ചകോടിയിൽ ട്രംപിന് മുന്നറിയിപ്പുമായി ഷി ജിൻപിങ്
X

ബെയ്ജിങ്: ചൈന സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ബെയ്ജിങ്ങിൽ നടന്ന നിർണായക ഉച്ചകോടിയിൽ തായ്‌വാൻ വിഷയത്തെച്ചൊല്ലി തർക്കം. തായ്‌വാൻ വിഷയത്തിൽ ഇടപെടുന്നത് അപകടകരമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഷി ജിൻപിങ് ട്രംപിന് മുന്നറിയിപ്പ് നൽകിയതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

​ചൈനയെ സംബന്ധിച്ചിടത്തോളം തായ്‌വാൻ എന്നത് വിട്ടുവീഴ്ചയില്ലാത്ത 'ചുവപ്പ് രേഖ' ആണെന്ന് ഷി ജിൻപിങ് ആവർത്തിച്ചതായാണ് വിവരം. തായ്‌വാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന നീക്കങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​അതേസമയം, മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. തായ്‌വാൻ കടലിടുക്കിലെ ഏകപക്ഷീയമായ മാറ്റങ്ങളെ അമേരിക്ക എതിർക്കുമെന്നും, തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരം, സുരക്ഷ, ആഗോള സാമ്പത്തിക വിഷയങ്ങൾ എന്നിവയും ഉച്ചകോടിയിൽ ചർച്ചയായെങ്കിലും തായ്‌വാൻ വിഷയത്തിലെ ഭിന്നതകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വരുംദിവസങ്ങളിൽ കൂടുതൽ സങ്കീർണമാക്കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ഹോർമുസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്തതായും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അമേരിക്കക്കെതിരായ യുദ്ധത്തിൽ ഇറാന് സൈനികസഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും ട്രംപ് അവകാശപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷം തുർന്നാൽ ആഗോള സാമ്പത്തിക സൂചിക പ്രതികൂലമായി ബാധിക്കുമെന്നും പണപ്പെരുപ്പം ഉയരുമെന്നും ഐഎംഎഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

2017-ന് ശേഷം ഒരു യുഎസ് പ്രസിഡന്‍റ് ചൈന സന്ദർശിക്കുന്നത് ഇതാദ്യമായാണ്. ട്രംപും ഷിജിൻപിങ്ങും തമ്മിലുള്ള ഏഴാമത്തെ മുഖാമുഖ കൂടിക്കാഴ്ചയാണിത്. ഇറാന് മേൽ ചൈനയ്ക്കുള്ള സ്വാധീനം ഉപയോഗിച്ച് സംഘർഷം ലഘൂകരിക്കാൻ ട്രംപ് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ചൈന അത്ര പെട്ടെന്ന് ഒരു തീരുമാനത്തിലേക്ക് നീങ്ങാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story