Quantcast

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഡൗൺ; ട്വിറ്ററിലേക്ക് പ്രവാഹം, ട്രോൾ മേളം

എക്‌സിൽ ട്രോളുകളുമായി ഉപഭോക്താക്കൾ സജീവം

MediaOne Logo

Web Desk

  • Updated:

    2024-03-05 15:55:41.0

Published:

5 March 2024 3:48 PM GMT

Facebook and Instagram down; Twitter, X, troll
X

മെറ്റയുടെ സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പ്രവർത്തനം നിലച്ചതോടെ എക്‌സ് (ട്വിറ്റർ) സജീവം. ഫേസ്ബുക്ക് ഡൗൺ, ഇൻസ്റ്റഗ്രാം ഡൗൺ എന്നിങ്ങനെയുള്ള ഹാഷ്ടാഗുകൾ എക്‌സിൽ വൈറലാണ്. ഫേസ്ബുക്കിന് എന്ത് പറ്റിയെന്ന് തിരയുന്നവരും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇല്ലാതായതോടെ എക്‌സിലേക്ക് വന്നുനോക്കുന്നവരുമൊക്കെയായി എക്‌സിൽ ട്രോളുകളുമായി ഉപഭോക്താക്കൾ സജീവമാണ്.

രാത്രി എട്ടരയോടെയാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായത്. ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടായി. സെഷൻ സമയപരിധി കഴിഞ്ഞു, വീണ്ടും ലോഗിൻ ചെയ്യൂവെന്നാണ് ഫേസ്ബുക്കിൽ കാണിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ, ത്രെഡ്‌ എന്നിവയും പ്രവർത്തന രഹിതമായി. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമായിട്ടില്ല.

മാർക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമടങ്ങുന്ന മെറ്റ കമ്പനി. അതേസമയം, ഇലോൺ മസ്‌കിന്റേതാണ് എക്‌സ്. കാലിലും തലയിലുമൊക്കെ തുന്നിക്കെട്ടുമായിരിക്കുന്ന മെറ്റയെ പരിഹസിക്കുന്ന എക്‌സ് (മിസ്റ്റർ ബീൻ കഥാപാത്രം) വരെ ട്രോളായി ചിരിയുയർത്തുന്നുണ്ട്.

TAGS :
Next Story