Quantcast

ഗസ്സയിൽ ആശുപത്രികൾക്ക് നേരെ കനത്ത ആക്രമണം; 20 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ബന്ദികളുടെ കൈമാറ്റത്തിന്​ മധ്യസ്​ഥ രാജ്യങ്ങളുടെ പുതിയ നിർദേശം പരിഗണിക്കാൻ ഇസ്രായേൽ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-12-12 15:54:00.0

Published:

12 Dec 2023 1:19 PM GMT

gaza hospital attack
X

ദുബൈ: ഗസ്സയിൽ ആശുപത്രികൾക്ക് നേരെയടക്കമുള്ള ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന. ഔദ ആശുപത്രിയിൽ ഇരച്ചുകയറിയ സൈന്യം നിരവധി പേരെ കൊലപ്പെടുത്തി. അബദ്ധത്തിൽ നടത്തിയ ആക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടെന്ന് ​ ഇസ്രായേൽ അറിയിച്ചു. യു.എൻ പൊതുസഭാ യോഗം ഇന്ന്​ ചേരും..

ബ്രിട്ടൻ, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ വെടിനിർത്തലിനെ പിന്തുണച്ച്​ രംഗത്തു വന്നതോടെ ഇസ്രായേലും അമേരിക്കയും കൂടുതൽ ഒറ്റപ്പെട്ടു. ഇന്ന്​ രാത്രി ചേരുന്ന യു.എൻ പൊതുസഭാ യോഗം ഗസ്സയി​ൽ സഹായം ഉറപ്പാക്കാൻ അടിയന്ത വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്​തമായി ഉന്നയിക്കും. ബന്ദികളുടെ കൈമാറ്റത്തിന്​ മധ്യസ്​ഥ രാജ്യങ്ങളുടെ പുതിയ നിർദേശം പരിഗണിക്കാൻ ഇസ്രായേൽ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്​. എന്നാൽ ആഭ്യന്തര സമ്മർദം മറികടക്കാനുള്ള ഇസ്രായേൽ തന്ത്രം മാത്രമാണ്​ ചർച്ചാ സന്നദ്ധതയെന്ന്​​ ഹമാസ്​. ​

ചെങ്കടലിൽ യെമൻ ഹൂത്തികൾ അയച്ച മിസൈലേറ്റ്​ നോർവീജിയൻ പതാക വഹിച്ച കപ്പലിന്​ തകർച്ച സംഭവിച്ചതായി പെന്റഗൺ. ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന മുന്നറിയിപ്പിൽ മാറ്റമില്ലെന്ന്​ ഹൂത്തി വിഭാഗം. യുദ്ധത്തിൽ വൈറ്റ്​ ഫോസ്​പറസ്​ ഉപയോഗിച്ചതിനും തടവുകാരെ അടിവസ്​ത്രം മാത്രം ധരിപ്പിച്ചു പ്രദർശിപ്പിച്ചതിനും ഇസ്രായേലിനോട്​ വിശദീകരണം തേടിയതായി അമേരിക്ക.

യു.എസ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ജെയ്​ക്​ സള്ളിവൻ നാളെ ഇസ്രായേലിലെത്തും.ഗസ്സയിൽ ഇസ്രായേലിന്റെ കൊടും ക്രൂരത തുടരുകയാണ്​. മരണം 18,205 ആയി. പരിക്കേറ്റവരുടെ എണ്ണം അര ലക്ഷം കടന്നു. ഖാൻ യൂനുസ്​, ജബാലിയ, ശുജാഇയ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നു. ഓഫീസർമാർ ഉൾപ്പെടെ നിരവധി സൈനികരെ ​ വധിച്ചതായി അൽഖസ്സാം ബ്രിഗേഡ്​. ജെനിൻ അഭയാർഥി ക്യാമ്പ്​ ഉൾപ്പെടെ വെസ്​റ്റ്​ ബാങ്കി​െൻറ വിവിധ ഭാഗങ്ങളിൽ ഫലസ്​തീൻ വംശജർക്കെതിരെ ഇസ്രായേൽ സേന ഇന്നും ആക്രമണം തുടർന്നു.

TAGS :

Next Story