ഗസ്സയിൽ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 100 പേര്‍
ഖാൻ യുനുസിൽ ഫലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്

ഗസ്സ സിറ്റി:കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 100 ഫലസ്തീനികൾ കൊല്ലപ്പെടുകയും 440 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖാൻ യുനുസിൽ ഫലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്. റഫയിൽ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെത്തിയവർക്കുനേരെ ചെവ്വാഴ്ച്ച നടന്ന ആക്രമണത്തിൽ 27 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതോടെ ഭക്ഷണം വാങ്ങാനെത്തിയവർക്കുനേരെ നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 100 ലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്തിട്ടുണ്ട്.
യു.എൻ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി പകരം യു എസ് സഹായത്തോടെ ഇസ്രായേൽ തുടങ്ങിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) ഫലസ്തീനികളെ കൂട്ടക്കൊല നടത്തുന്ന ഇടങ്ങളായി മാറുകയാണ്.
ഗസ്സയിലെ മൂന്ന് ജി.എച്ച്.എഫ് കേന്ദ്രങ്ങളും അടച്ചുപൂട്ടിയ ഇസ്രായേൽ ഇവ ഇനി മുതൽ യുദ്ധഭൂമികളാണെന്നും പ്രഖ്യാപിച്ചിരുന്നു. അതേസമയം,
ഇവിടെ നടത്തി വരുന്ന ഭക്ഷ്യവിതരണം വാർത്തയാക്കുന്നതിനുപകരം മാധ്യമങ്ങൾ കൊലപാതക വിവരം മാത്രം നൽകുകയാണെന്ന ആക്ഷേപവുമായി യു.എസ് വിദേശകാര്യ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. യു എന്നിൽ ഫലസ്തീനെ അംഗീകരിക്കാനുള്ള ബ്രിട്ടൻ, ഫ്രാൻസ് എന്നിവയുടെ തീരുമാനത്തിനെതിരെയും യു.എസ് മുന്നറിയിപ്പ് നൽകി.
ഇത് വരേ ഗസ്സയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ കുറഞ്ഞത് 54,607 ഫലസ്തീനികൾ കൊല്ലപ്പെടുകയും 125,341 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

