ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളാനുള്ള നടപടി വിപുലപ്പെടുത്തി ഇസ്രായേൽ; അനധികൃത കുടിയേറ്റ പദ്ധതിക്ക് അനുമതി
ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അയച്ച ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യം കണ്ടതായി ഹൂതികൾ

ഗസ്സ സിറ്റി:ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളാനുള്ള നടപടി വിപുലപ്പെടുത്തി ഇസ്രായേൽ. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റ പദ്ധതിക്ക് അനുമതി നൽകി പ്രധാനമന്ത്രി ഇസ്രായേല്‍ നെതന്യാഹു.
ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളാനുള്ള പദ്ധതി ഊർജിതമാക്കാൻ പ്രധാനന്ത്രി നെതന്യാഹുവന്‍ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ സമിതിയോഗം തീരുമാനിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റ പദ്ധതി പുനരാരംഭിക്കാൻ നെതന്യാഹു അനുമതി നൽകി. ജറൂസലേം ഉൾപ്പടെ പ്രദേശത്ത് എണ്ണായിരത്തോളം അനധികൃത കുടിയേറ്റ വസതികളാണ് ഇസ്രായേൽ വിഭാവന ചെയ്യുന്നത്.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഗസ്സ സിറ്റിയിൽ 15 കെട്ടിടങ്ങളും താമസ സ്ഥലങ്ങളും തകർത്തു. ഇന്നലെ മാത്രം 53 പേരെയാണ് ഇസ്രായേൽ കൊന്നുതള്ളിയത്. ഇതിൽ 39 മരണവും ഗസ്സ സിറ്റിയിലാണ്. ലക്ഷങ്ങളാണ് ആക്രമണത്തെ തുടർന്ന് പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നത്. എന്നാൽ സുരക്ഷിതമായ ഒരിടംപോലും ഇല്ലെന്ന തിരിച്ചറിവിൽ ഒഴിഞ്ഞുപോകതെ ഗസ്സ സിറ്റിയിൽതന്നെ തങ്ങുകയാണ് ഭൂരിഭാഗവും.
തുൽക്ക് റാമിൽ ഫലസ്തീൻ പോരാളികൾ എറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട്സൈനികർക്ക് പരിക്കേറ്റു. ഇതേ തുടർന്ന് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയ ഇസ്രായേൽ നൂറിലേറെ ഫലസ്തീൻ യുവാക്കളെ അറസ്റ്റ് ചെയ്തു. ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അയച്ച ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യം കണ്ടതായി ഹൂതികൾ അറിയിച്ചു.
Adjust Story Font
16

