Quantcast

കൂട്ടക്കുഴിമാടത്തിൽ തിരിച്ചറിയാനാകാത്ത നൂറോളം മൃതദേഹങ്ങൾ: ആശുപത്രികൾക്ക് നേരെ ആക്രമണം തുടർന്ന് ഇസ്രായേൽ

അധിനിവേശ വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാണ്. നുസൈറത്ത് ക്യാമ്പിലെ ഇസ്രായേൽ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-11-22 16:14:30.0

Published:

22 Nov 2023 8:31 PM IST

israel gaza
X

ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നു. വടക്കൻ ഗസ്സയിലെ കമാൽ അദ്‍‍വാൻ ആശുപത്രിക്ക് സമീപവും ഇന്തോനേഷ്യൻ ആശുപത്രി പരിസരത്തും ഇസ്രായേൽ ആക്രമണം തുടരുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ തൂൽകറമിലും ഇസ്രായേൽ ആക്രമണം ശക്തമാണ്.

കമാൽ അദ്വാൻ ആശുപത്രി പരിസരത്ത് ഇസ്രായേൽ വ്യോമാക്രമണം കടുപ്പിക്കുകയാണ്. 60 പേർ കൊല്ലപ്പെട്ടപ്പോൾ ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. തെക്കൻ ഗസ്സയിലെ റഫയിൽ വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

അധിനിവേശ വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാണ്. നുസൈറത്ത് ക്യാമ്പിലെ ഇസ്രായേൽ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. തൂൽകറമിലും അസ്സൂനിലുമായി ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ദെയ്ശെയ് അഭയാർഥി ക്യാമ്പിൽ നിന്ന് ഇന്ന് മാത്രം 23 പേരെയാണ് ഇസ്രായേൽ സേന അറസ്റ്റ് ചെയ്തത്. അതേസമയം അൽശിഫയിലെ രോഗികളെ തെക്കൻ ഗസ്സയിലേക്ക് മാറ്റുകയാണ്.14 ആംബുലൻസുകളിലാണ് റെഡ് ക്രസന്റിന് രോഗികളെ മാറ്റുന്നത്. ഡയാലിസിസ് രോഗികളെ റഫയിലേക്കും പരിക്കേറ്റവരെ ഖാൻ യുനിസിലെ യൂറോപ്യൻ ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്. എന്നാൽ, അൽശിഫ ആശുപത്രിയിൽ ഇത് വരെ കൊല്ലപ്പെട്ടവരെ ഖാൻ യൂനിസിൽ ഖബറടക്കി. തിരിച്ചറിയാത്ത നൂറോളം മൃതദേഹങ്ങളാണ് കൂട്ടക്കുഴിമാടമെടുത്ത് മറവ് ചെയ്തത്.

TAGS :

Next Story