Quantcast

വെടിനിർത്തൽ ചർച്ചകള്‍ക്കിടയിലും ഗസ്സയിൽ ഇസ്രായേലിന്റെ അതിക്രൂരത;72 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

വ​ട​ക്ക​ൻ ഗ​സ്സ​യി​​​ൽ​നി​ന്നും മ​ധ്യ ഗ​സ്സ​യി​ൽ​നി​ന്നും വീ​ടു​വി​ട്ടു​പോ​കാ​ന്‍​ അ​ന്ത്യ​ശാ​സ​നം

MediaOne Logo

Web Desk

  • Updated:

    2025-06-30 02:45:20.0

Published:

30 Jun 2025 7:28 AM IST

വെടിനിർത്തൽ ചർച്ചകള്‍ക്കിടയിലും ഗസ്സയിൽ ഇസ്രായേലിന്റെ അതിക്രൂരത;72 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു
X

ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതായ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ പ്രഖ്യാപനത്തിനിടയിലും ഗസ്സയിൽ വ്യാപക കുടിയൊഴിക്കലും ആക്രമണവും തുടർന്ന്​ ഇസ്രായേൽ. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ 72 പേർ കൊല്ലപ്പെട്ടു. 66 ഫലസ്തീൻ കുട്ടികൾ ഇതിനകം പോഷകാഹാരക്കുറവുമൂലം മരണപ്പെട്ടതായി ഗസ്സയിലെ സർക്കാർ മീഡിയ ഓഫീസും​ അറിയിച്ചു.ഭക്ഷണത്തിന് കാത്തിരുന്നവർക്ക് നേരെ ഇന്നലെയും വെടിവെപ്പ് നടന്നു.

വെടിനിർത്തൽ കരാർ ഉടൻ നടപ്പാക്കണം എന്നാവശ്യപ്പെട്ട്​ തെൽ അവിവിലും ജറുസലേമിലും ആയിരങ്ങൾ തെരുവിലിറങ്ങി. ബന്ദികളെ കൊലക്ക്​ കൊടുക്കാനുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നീക്കത്തിനെതിരെ പ്രക്ഷോഭം ശക്​തമാക്കാനും ബന്ധുക്കൾ തീരുമാനിച്ചു.

കൂ​ട്ടകു​ടി​യൊ​ഴി​പ്പി​ക്ക​ൽ നടപടിയുമായി ഇസ്രായേൽ സേന മുന്നോട്ടു പോവുകയാണ്​. വ​ട​ക്ക​ൻ ഗ​സ്സ​യി​​​ൽ​നി​ന്നും മ​ധ്യ ഗ​സ്സ​യി​ൽ​നി​ന്നും വീ​ടു​വി​ട്ടു​പോ​കാന്‍​ ഫ​ല​സ്തീ​നി​ക​ൾ​ക്ക് അ​ന്ത്യ​ശാ​സ​നം നല്‍കി. പ​തി​നാ​യി​ര​ങ്ങ​ൾ ക​ഴി​യു​ന്ന ജ​ബാ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പ് സ​മ്പൂ​ർ​ണ​മാ​യി ഒ​ഴി​യ​ണമെന്നും സൈന്യം ഉത്തരവിട്ടു. വടക്കൻ, മധ്യ ഗസ്സയിലെ മേ​ഖ​ല​ക​ളി​ൽ സൈ​നി​ക നീ​ക്കം ശ​ക്ത​മാ​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ​വ​രും തെ​ക്ക​ൻ ഗ​സ്സ​യി​ലെ അ​ൽ​മ​വാ​സി​യി​ലേ​ക്ക് നാ​ടു​വി​ട​ണ​മെ​ന്നു​മാ​ണ് അ​ന്ത്യ​ശാ​സ​നം. 56,000 പി​ന്നി​ട്ട മ​ര​ണ​സം​ഖ്യ വീണ്ടും കു​ത്ത​നെ ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ പു​തി​യ നീ​ക്കം.

ഇ​സ്രാ​യേ​ൽ ന​യ​കാ​ര്യ മ​ന്ത്രി റോ​ൺ ഡെ​ർ​മ​ർ നാളെ യു.​എ​സി​ലെ​ത്തും. ഇന്നലെ രാത്രി വിളിച്ചുചേർത്ത ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം ഭാഗിക വെടിനിർത്തലുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതായാണ്​ സൂചന. ഗ​സ്സ​യി​ൽ​നി​ന്ന് ​ഇ​സ്രാ​യേ​ൽ സൈ​ന്യം പൂ​ർ​ണ​മാ​യി പി​ൻ​വാ​ങ്ങി​യാ​ൽ എ​ല്ലാ ബ​ന്ദി​ക​ളെ​യും വി​ട്ട​യ​ക്കാ​മെ​ന്ന്​ ഹമാസ്​ അറിയിച്ചു. താൽക്കാലിക വെടിനിർത്തലിനു പകരമായി മുഴുവൻ ബന്ദികളെയും വിട്ടയക്കാൻ തങ്ങൾ സന്നദ്ധത അറിയിച്ചതായി ചില വാർത്താ ഏജൻസികൾ നൽകിയ റിപ്പോർട്ട്​ അടിസ്ഥാനരഹിതമാണെന്നും ഹമാസ്​ വിശദീകരിച്ചു.

TAGS :

Next Story