Quantcast

'ഇസ്രായേൽ എംബസി അടച്ചുപൂട്ടണം'; ജോർദാൻ തലസ്ഥാനത്ത് വൻ പ്രതിഷേധം

തുടർച്ചയായ നാലാം ദിവസമാണ് ഇസ്രായേൽ എംബസി വളഞ്ഞ് പ്രതിഷേധം നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    28 March 2024 4:10 PM GMT

Thousands protest in Amman, the capital of Jordan, demanding the closure of the Israeli embassy.
X

അമ്മാൻ: ഇസ്രായേൽ എംബസി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ആയിരക്കണക്കിനാളുകളുടെ പ്രതിഷേധം. തുടർച്ചയായ നാലാം ദിവസമാണ് ഇസ്രായേൽ എംബസി വളഞ്ഞ് പ്രതിഷേധം നടക്കുന്നത്. ജോർദാൻ സുരക്ഷാ സേന സമുച്ചയത്തിന് ചുറ്റും സ്ഥാപിച്ച സുരക്ഷാ വലയം മറികടക്കാൻ യുവ പ്രകടനക്കാർ ശ്രമിച്ചു. തുടർന്ന് ഏകദേശം 200 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

ഇസ്രായേൽ അംബാസഡർ ഒക്ടോബറിൽ അമ്മാൻ വിടുകയും ഗസ്സയിൽ നടക്കുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് നവംബറിൽ ജോർദാൻ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം എംബസി പ്രവർത്തിച്ചിരുന്നില്ല. എന്നാൽ 'എംബസി ഭാഗികമായി പ്രവർത്തനം പുനഃരാരംഭിച്ചതായി കേട്ടിട്ടുണ്ട്' എന്നാണ് പ്രതിഷേധകരിലൊരാളായ അൽ-അബ്‌സി പറയുന്നത്.

അമ്മാനടുത്ത റാബിയയിലുള്ള എംബസി വളപ്പിലേക്ക് പ്രതിഷേധക്കാരെ എത്തുന്നതിൽ നിന്ന് ജോർദാൻ സുരക്ഷാ സേന തടഞ്ഞു. എംബസിയിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള കലൂട്ടി മസ്ജിദിന് സമീപമുള്ള സ്‌ക്വയറിന്റെ പരിസരത്തും സമീപത്തുമാണ് പ്രകടനക്കാർ ഒത്തുകൂടിയത്.

'ഗസ്സയ്ക്കെതിരായ യുദ്ധം അവസാനിക്കുന്നതുവരെ ഞങ്ങളുടെ പ്രതിഷേധം തുടരും' കഴിഞ്ഞ നാല് ദിവസമായി അമ്മാനിലെ ഇസ്രായേൽ എംബസി വളഞ്ഞ ജോർദാൻകാരിൽ ഒരാളായ മുഹമ്മദ് അൽ അബ്‌സിയുടെ വാക്കുകൾ മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

'പ്രതിഷേധങ്ങൾ മറ്റ് നഗരങ്ങളിലേക്കും ഗവർണറേറ്റുകളിലേക്കും വ്യാപിക്കുന്നു. ഞങ്ങൾ നിരവധി സ്ഥലങ്ങളിൽ പ്രകടനങ്ങൾക്ക് നടത്തും' അൽ അബ്‌സി വ്യക്തമാക്കി. ഒക്ടോബർ ഒക്‌ടോബർ മുതൽ തുടരുന്ന ജോർദാനിയൻ പ്രതിഷേധ പരമ്പരയുടെ ഭാഗമാണ് എംബസി ഉപരോധമെന്ന് ഇസ്രയേലുമായുള്ള സൗഹൃദത്തിനെതിരെ പ്രവർത്തിക്കുന്ന അത്തഹറക് പ്രസ്ഥാനത്തിലെ അംഗം കൂടിയായ അൽ-അബ്‌സി പറഞ്ഞു. ഷിഫ ആശുപത്രി കോംപ്ലക്സും അൽ അഖ്സ മസ്ജിദും ഉപരോധിച്ചതിന് മറുപടിയായാണ് എംബസിയുടെ ഉപരോധം ശക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 18 മുതൽ ഇസ്രായേൽ സൈന്യം ഷിഫ മെഡിക്കൽ കോംപ്ലക്സിനെ ആക്രമിക്കുകയും ഉപരോധിക്കുകയും ചെയ്യുകയാണ്. കൂടാതെ അൽ അഖ്സ മസ്ജിദിലേക്കുള്ള ഫലസ്തീനികളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കുകയും ചെയ്തു.

'ഇസ്രായേൽ എംബസി പൂർണമായി അടച്ചുപൂട്ടലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. എംബസിയുടെ പ്രവർത്തനം ഭാഗികമായി പുനഃരാരംഭിച്ചതായി കേട്ടിട്ടുണ്ട്. കൂടാതെ, ലാൻഡ് ബ്രിഡ്ജ് നിർത്തലാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു' അൽ-അബ്‌സി പറഞ്ഞു.

ഫലസ്തീനിനെ ലക്ഷ്യം വയ്ക്കുന്നതുപോലെ ജോർദാനെയും ഇസ്രായേൽ ലക്ഷ്യമിടുന്നുവെന്നും ഇത് അപകടരമാണെന്ന് ജോർദാൻ സമൂഹം തിരിച്ചറിയുന്നുവെന്നും അൽ-അബ്‌സി പറഞ്ഞു.

'ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് നിർത്തുക, വാദി അറബ, ഗ്യാസ് കരാറുകൾ റദ്ദാക്കുക, കര വഴി ഇസ്രായേലിലേക്ക് ചരക്കുകൾ കൊണ്ടുപോകുന്നത് നിർത്തുക, ജോർദാൻ പച്ചക്കറികൾ ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നത് തടയുക' എന്നിവയും പ്രതിഷേധക്കാർ ജോർദാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

തെക്കൻ അതിർത്തിയായ വാദി അറബയിൽ 1994ൽ ഒപ്പുവെച്ച ജോർദാൻ-ഇസ്രായേൽ സമാധാന ഉടമ്പടി ഇപ്പോഴും ജോർദാൻ നിവാസികൾ എതിർക്കുന്നതാണ്. ഇസ്രായേലി ഗ്യാസ് ഇറക്കുമതി ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് ജോർദാനിലെ പ്രതിഷേധക്കാർ മുമ്പ് ആരോപിച്ചിരുന്നു.

ഗസ്സയ്ക്കെതിരെ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം ജോർദാനിൽ പ്രതിഷേധം ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകരുടെയും കൂട്ടായ്മയായ നാഷണൽ ഫോറം ഫോർ സപ്പോർട്ടിംഗ് റെസിസ്റ്റൻസാണ് പ്രതിഷേധം സംഘടിപ്പിക്കുന്നവരിൽ പ്രധാനി. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32,490 ആയി.

Thousands protest in Amman, the capital of Jordan, demanding the closure of the Israeli embassy.

TAGS :

Next Story