Quantcast

ഇറാനുമായി ചർച്ച തുടരുന്നു, നല്ല കാര്യങ്ങൾ സംഭവിക്കാനിടയുണ്ട്; ട്രംപ്

ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി

MediaOne Logo

Web Desk

  • Published:

    27 July 2026 10:52 PM IST

ഇറാനുമായി ചർച്ച തുടരുന്നു, നല്ല കാര്യങ്ങൾ സംഭവിക്കാനിടയുണ്ട്; ട്രംപ്
X

വാഷിംഗ്ടൺ: ഇറാനുമായി ചർച്ചകൾ നടത്തിവരികയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ നേരിട്ടും ഇടനിലക്കാർ വഴിയും കൂടിക്കാഴ്ചയ്ക്ക് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. എയർഫോഴ്സ് വൺ വിമാനത്തിൽ മിഷിഗണിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.

"ഇറാനുമായി ഞങ്ങൾ ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്, ചർച്ചകൾ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്" ഡൊണാൾഡ് ട്രംപ് പറഞ്ഞു. യു.എസ് കടുത്ത രീതിയിൽ പ്രത്യാക്രമണം നടത്തിയത് കൊണ്ടാണ് ഇറാൻ കൂടിക്കാഴ്ചയ്ക്ക് തയ്യാറായതെന്നും ട്രംപ് അവകാശപ്പെട്ടു.

"ഞങ്ങൾ തിരിച്ചടിക്കാതിരിക്കുകയോ മിണ്ടാതിരിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ അവർ ഈ കൂടിക്കാഴ്ചക്ക് അഭ്യർത്ഥിക്കില്ലായിരുന്നു. ഞങ്ങൾ അവരെ കഠിനമായി പ്രഹരിച്ചത് കൊണ്ടാണ് ചർച്ചയ്ക്ക് തയ്യാറായത്''- ട്രംപ് പറയുന്നു. ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി.

അതേസമയം ഗൾഫ് രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യൻ സാറ്റലൈറ്റ് സഹായം ഇറാന് ലഭിക്കുന്നുണ്ടെങ്കിൽ അക്കാര്യം പുടിനുമായി ചർച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെയും അവിടെ സ്ഥിതി ചെയ്യുന്ന യു.എസ് സൈനിക താവളങ്ങളിലെയും വിവരങ്ങൾ റഷ്യൻ ഉപഗ്രഹങ്ങൾ നിരീക്ഷിക്കുന്നതായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വെളിപ്പെടുത്തിയിരുന്നു. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ നിർണായകമാകുമെന്നാണ് റിപ്പോർട്ടുകൾ.

TAGS :

Next Story