നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻ കോടതിയില്‍ ഹാജരായി
കേസില്‍ 300ൽ അധികം സാക്ഷികളിൽ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്
നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ കോടതിയിൽ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് കാവ്യ ഹാജരായത്.
നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ കോടതിയില്‍ കൊച്ചിയിലെ പ്രത്യേക സി.ബി. ഐ കോടതിയിലെത്തിയെങ്കിലും ഇന്ന് വിസ്താരം നടന്നില്ല. ഇന്നലെ വിസ്തരിക്കേണ്ട മറ്റ് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം ഇന്ന് രാവിലെ 11 മണിക്ക് തന്നെ ഹാജരായെങ്കിലും കാവ്യയെ വിസ്തരിക്കാനായില്ല. ഇനി മറ്റൊരു ദിവസം ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കും.
കേസില്‍ മുന്നൂറിലധികം സാക്ഷികളുള്ളതില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാക്കാൻ സുപ്രിം കോടതി ആറു മാസം കൂടി സമയം വിചാരണ കോടതിക്ക് അനുവദിച്ചിട്ടുണ്ട്. കേസിലെ വിചാരണ 2019 നവംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം സുപ്രിം കോടതി നിര്‍ദ്ദേശിച്ചത്. കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ പിന്നീട് ആറ് മാസം കൂടി സമയം അനുവദിച്ചു.
ഇതിനിടെ പ്രോസിക്യൂഷന്‍ വിചാരണ കോടതിക്കെതിരെ രംഗത്ത് വന്നതോടെ വീണ്ടും വിചാരണ മുടങ്ങി. തുടര്‍ന്നാണ് കഴിഞ്ഞ മാസം ആറ് മാസത്തേക്ക് കൂടി സമയം സുപ്രിം കോടതി അനുവദിച്ചത്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി അക്രമത്തിനിരയാകുന്നത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.