വീട്ടിൽ സ്ഥലം കുറവാണോ? പ്ലാസ്റ്റിക് കുപ്പികളിൽ വിഷമില്ലാത്ത വെളുത്തുള്ളി എളുപ്പത്തിൽ വളർത്താം

വെളുത്തുള്ളി വളരെ പ്രതിരോധശേഷിയുള്ള ഒരു സസ്യമാണ്. ലളിതമായ പരിചരണം മാത്രം നൽകിയാൽ മതി അത് കൂടുതൽ ഫലം നൽകും

Update: 2026-08-04 07:54 GMT

വളരെ പരിമിതമായ ഇടങ്ങളിൽ പോലും വീട്ടിൽ വളർത്താൻ കഴിയുന്ന പച്ചക്കറികളിൽ ഒന്നാണ് വെളുത്തുള്ളി. വിശാലമായ പറമ്പോ വലിയ ചട്ടികളോ ഒന്നും ആവശ്യമില്ല. ബാൽക്കണിയിലോ ടെറസിലോ ജനൽപ്പടിയിലോ ഇത്തിരി ഇടം കിട്ടിയാൽ അവിടെ തഴച്ചുവളരും വെളുത്തുള്ളി. ഒരു പ്ലാസ്റ്റിക് കുപ്പിയുണ്ടെങ്കിൽ എളുപ്പത്തിൽ വെളുത്തുള്ളി വളര്‍ത്താം.

സ്ഥലം ലാഭിക്കുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതും പരിസ്ഥിതി സൗഹൃദവുമായ ഈ രീതി പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം വർഷം മുഴുവൻ നിങ്ങൾക്ക് ആവശ്യത്തിന് പുതിയ വെളുത്തുള്ളി ലഭ്യമാക്കുകയും ചെയ്യുന്നു. തുടക്കക്കാർക്കും ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്മെന്‍റകളിലും താമസിക്കുന്നവർക്കും വളരെ കുറഞ്ഞ അധ്വാനത്തിൽ വീടുകളിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഏറ്റവും അനുയോജ്യമാണ്.

Advertising
Advertising

ഈ രീതിയിൽ വളർത്തുന്ന വെളുത്തുള്ളിക്ക് വളരെ കുറഞ്ഞ പരിചരണം മാത്രം മതിയാകും. കണ്ടെയ്‌നറുകളിൽ ഇത് വളരെ എളുപ്പത്തിൽ വളരുകയും ചെയ്യും. ആവശ്യത്തിന് സൂര്യപ്രകാശവും കൃത്യമായ നനയും നല്ല നീർവാർച്ചയുമുണ്ടെങ്കിൽ ചെടികൾ ആരോഗ്യത്തോടെ വേഗത്തിൽ വളരും.

പ്ലാസ്റ്റിക് കുപ്പികളിൽ എങ്ങനെ വെളുത്തുള്ളി വളര്‍ത്താം

ആദ്യമായി ആരോഗ്യമുള്ള വെളുത്തുള്ളി അല്ലികൾ തെരഞ്ഞെടുക്കാം. പ്രധാനമായും രണ്ട് തരം വെളുത്തുള്ളികളാണുള്ളത്.

സോഫ്റ്റ്‌നെക് വെളുത്തുള്ളി: ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമാണിത്; ഇവ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. വീടിനുള്ളിൽ ളുത്തുള്ളി വളർത്താൻ ഏറ്റവും അനുയോജ്യമായതും ഈ ഇനമാണ്.

ഹാർഡ്‌നെക് വെളുത്തുള്ളി: ഇവയ്ക്ക് രുചിയും മണവും കൂടുതലായിരിക്കും. തണുപ്പുള്ള പ്രദേശങ്ങളിൽ വളർത്താൻ ഏറ്റവും അനുയോജ്യമായ ഇവയിൽ വലിയ അല്ലികളാണ് ഉണ്ടാകുകയെങ്കിലും അല്ലികളുടെ എണ്ണം കുറവായിരിക്കും.

തൊലി നീക്കം ചെയ്യാതെ തന്നെ ഉറച്ചതും വലുതുമായ അല്ലികൾ എടുക്കുക. കടയിൽ നിന്ന് വാങ്ങുന്ന സംസ്കരിച്ച വെളുത്തുള്ളി ജൈവവും നടുന്നതിന് അനുയോജ്യവുമാണെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ.

പ്ലാസ്റ്റിക് കുപ്പികൾ എങ്ങനെ തയ്യാറാക്കാം

1 ലിറ്റർ, 1.5 ലിറ്റർ, അല്ലെങ്കിൽ 2 ലിറ്റർ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കാം. കുപ്പിയുടെ അടപ്പ് നീക്കം ചെയ്യുക. അടിയിൽ വെള്ളം ഒഴുകിപ്പോകാൻ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കിയ ശേഷം(40 ശതമാനം തോട്ടം മണ്ണ്, 40% കമ്പോസ്റ്റ് അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് 20 ശതമാനം മണൽ അല്ലെങ്കിൽ കൊക്കോപീറ്റ്) മണ്ണ് മിശ്രിതം നിറയ്ക്കുക.

നടീൽ ഘട്ടങ്ങൾ

വലിയ വെളുത്തുള്ളിയിൽ നിന്ന് ഒരു അല്ലി മാത്രം വേർപെടുത്തി എടുക്കുക

ഓരോ അല്ലിയുടെയും കൂർത്ത ഭാഗം മേൽപ്പോട്ട് വരത്തക്കവിധം വെക്കുക

മണ്ണിലേക്ക് 1 മുതൽ 2 സെന്‍റി മീറ്റർ വരെ ആഴത്തിൽ താഴ്ത്തി നടുക

ജാറിന്‍റെ മൂടി തിരികെ വെച്ച ശേഷം നേരിയ രീതിയിൽ വെള്ളം തളിച്ചു കൊടുക്കുക. ഒരു ലിറ്റര്‍ കുപ്പിയാണെങ്കിൽ 3 മുതൽ 4 അല്ലികൾ വരെയും 2 ലിറ്റര്‍ കുപ്പിയാണെങ്കിൽ 5 മുതൽ 6 അല്ലികൾ വരെയും നടാവുന്നതാണ്.

വെളുത്തുള്ളിക്ക് വെള്ളം ആവശ്യമാണ്, പക്ഷേ മണ്ണ് അധികം നനഞ്ഞിരിക്കരുത്.രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ നേരിയ തോതിൽ നനയ്ക്കണം.അമിതമായി നനയ്ക്കുന്നത് ഒഴിവാക്കുക. ദിവസവും 4 മുതൽ 6 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കണം. വെയിൽ കിട്ടുന്ന ഒരു ബാൽക്കണി ഉണ്ടെങ്കിൽ, കുപ്പികൾ അവിടെ വയ്ക്കുന്നതാണ് നല്ലത്.

വെളുത്തുള്ളി വളരെ പ്രതിരോധശേഷിയുള്ള ഒരു സസ്യമാണ്. ലളിതമായ പരിചരണം മാത്രം നൽകിയാൽ മതി അത് കൂടുതൽ ഫലം നൽകും.15 മുതൽ 20 ദിവസത്തിലൊരിക്കൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ വെർമി കമ്പോസ്റ്റോ മേൽമണ്ണിൽ വിതറിക്കൊടുക്കുക. കൂടാതെ, ലിക്വിഡ് കമ്പോസ്റ്റ് ടീ അല്ലെങ്കിൽ നേന്ത്രപ്പഴത്തോൽ കുതിർത്ത വെള്ളം  നൽകുന്നത് മികച്ച ജൈവവളമാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News