മാതളം ചതിച്ചപ്പോൾ മുരിങ്ങ തുണച്ചു; മുരിങ്ങക്കായ വിറ്റ് കോടീശ്വരനായ കര്‍ഷകൻ

ഹൈദരാബാദിലെ വൻകിട വ്യാപാരികൾ അടങ്ങുന്ന ശക്തമായ വിതരണ ശൃംഖലയാണ് ഈ ബിസിനസ് മോഡലിന്‍റെ കരുത്ത്

Update: 2026-08-04 09:02 GMT

 AI generated image

മുംബൈ: മാതള നാരക കൃഷിയിൽ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് പകരം മുരിങ്ങ കൃഷി ചെയ്ത കര്‍ഷകന് ലക്ഷങ്ങളുടെ ലാഭം. മഹാരാഷ്ട്രയിലെ സാഗർ യെൽപാലെ എന്ന കര്‍ഷകനാണ് തന്റെ 18 ഏക്കർ സ്ഥലത്ത് മുരിങ്ങക്കൃഷി ചെയ്ത് പ്രതിവർഷം 80 ലക്ഷം രൂപ ലാഭം കൊയ്തത്.

കുറഞ്ഞ ചെലവും ഹൈദരാബാദിലെ വൻകിട വ്യാപാരികളിൽ നിന്നുള്ള വൻ ഡിമാൻഡും കാരണം ഇന്ന് പ്രതിവർഷം 1.15 കോടി രൂപയുടെ വിറ്റുവരവും 80 ലക്ഷം രൂപയുടെ അറ്റലാഭവുമാണ് സാഗർ നേടുന്നത്.നഷ്ടസാധ്യതയേറിയ പരമ്പരാഗത വിളകളിൽ നിന്ന് കൂടുതൽ പ്രതിരോധശേഷിയുള്ള വിളകളിലേക്ക് മാറിയത് സോലാപൂരിലെ കർഷകർക്ക് വലിയ സാമ്പത്തിക പ്രതീക്ഷ നൽകുന്നു. ODC-3, ODC-4 എന്നീ ജനപ്രിയ മുരിങ്ങ ഇനങ്ങളാണ് സാഗർ തൻ്റെ ഫാമിൽ പ്രധാനമായും കൃഷി ചെയ്യുന്നത്.

Advertising
Advertising

2017ൽ പരീക്ഷണാടിസ്ഥാനത്തിൽ , വെറും 4,000 രൂപയുടെ വിത്ത് നിക്ഷേപത്തിൽ നിന്ന് 3 ലക്ഷം രൂപ വിളവെടുത്തതിനെ തുടർന്നാണ് കൃഷി 18 ഏക്കറിലേക്കും 12,000 ചെടികളിലേക്കും വ്യാപിപ്പിച്ചത്. കൂടുതൽ വിളവിനും രോഗബാധ കുറയ്ക്കുന്നതിനുമായി ജൈവ വളമാണ് യെൽപാലെ ഉപയോഗിച്ചത്. കൃഷിയിടത്തിൽ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു, അതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന സ്ലറി കൃഷിയിടങ്ങളിൽ പ്രയോഗിക്കുകയും ചെയ്തു. സ്ലറി മണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രാസവളങ്ങളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്തു. ഇന്ന് ഓരോ മരത്തിൽ നിന്നും ഇപ്പോൾ പ്രതിവർഷം 50 കിലോഗ്രാം വരെ വിളവ് ലഭിക്കുന്നുണ്ട്.

മാതളനാരങ്ങ കൃഷിയുമായി ബന്ധപ്പെട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് കൃഷിരീതി മാറ്റാനുള്ള തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് യെൽപാലെ വ്യക്തമാക്കുന്നു. 10 ഏക്കറിലെ മാതളനാരങ്ങ കൃഷി മോശം കാലാവസ്ഥയും ഇടയ്ക്കിടെയുള്ള രോഗബാധകളും കാരണം നിരന്തരം തടസ്സപ്പെട്ടിരുന്നു. ഇത് കൃഷിച്ചെലവ് ക്രമാതീതമായി വർധിപ്പിച്ചു. ഏക്കറിന് 1.5 ലക്ഷം രൂപയോളം ചെലവ് വരുമ്പോൾ 3 ലക്ഷം രൂപ മാത്രമായിരുന്നു വരുമാനം ലഭിച്ചിരുന്നത്. അതിനാൽ സാമ്പത്തിക ലാഭം വളരെ തുച്ഛമായിരുന്നു. വിളവെടുപ്പിനായി ആറുമാസത്തോളം കാത്തിരിക്കേണ്ടി വരുന്നതും തിരിച്ചടിയായി.

ഹൈദരാബാദിലെ വൻകിട വ്യാപാരികൾ അടങ്ങുന്ന ശക്തമായ വിതരണ ശൃംഖലയാണ് ഈ ബിസിനസ് മോഡലിന്റെ കരുത്ത്. പ്രതിവർഷം ഉൽപ്പാദിപ്പിക്കുന്ന 180 മുതൽ 200 ടൺ വരെയുള്ള ഉൽപ്പന്നങ്ങൾ മുഴുവൻ ഇവരാണ് വാങ്ങുന്നത്. ശീതകാലത്ത് കിലോയ്ക്ക് 200 രൂപ വരെ ഉയർന്ന വില ലഭിക്കുമ്പോൾ, ഉൽപ്പാദനം കൂടുതലുള്ള വേനൽക്കാലത്ത് വില 25 രൂപയായി കുറയാറുണ്ട്. എങ്കിലും പ്രതിവർഷം ശരാശരി ലഭിക്കുന്ന 50 രൂപ എന്ന വില ബിസിനസ് മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ പര്യാപ്തമാണ്. പച്ചക്കറി വിൽപ്പനയ്ക്ക് പുറമെ, മറ്റ് കർഷകർക്ക് ഗുണനിലവാരമുള്ള വിത്തുകൾ വിൽക്കുന്നതിലൂടെ പ്രതിവർഷം 15 ലക്ഷം രൂപയോളം അധിക വരുമാനമായും ഈ ഫാം നേടുന്നുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News