ആലപ്പുഴയിലും മാവേലിക്കരയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ആലപ്പുഴ മണ്ഡലത്തിൽ 12 ഉം മാവേലിക്കരയിൽ 10 സ്ഥാനാർഥികളുമാണ് അവശേഷിക്കുന്നത്

Update: 2019-04-05 15:27 GMT
Advertising

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ആലപ്പുഴ മണ്ഡലത്തിൽ 12 സ്ഥാനാർഥികളും മാവേലിക്കരയിൽ 10 സ്ഥാനാർഥികളുമാണ് അവശേഷിക്കുന്നത്.

ഇനി ഈ മാസം എട്ടിന് വൈകീട്ട് മൂന്നിന് പത്രികകൾ പിൻവലിക്കാനുള്ള സമയം തീരുന്നതോടെ മാത്രമേ മൽസര രംഗത്തുള്ളവരുടെ യഥാർഥ ചിത്രം വ്യക്തമാകൂ. ഭരണാധികാരിയായ ജില്ല കളക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ നടത്തിയ സൂക്ഷ്മപരിശോധനയിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ നാലുപേരുടെ ഒഴികെ മുഴുവൻ സ്ഥാനാർഥികളുടെയും പത്രികകൾ സ്വീകരിച്ചു.

പാർട്ടി സ്ഥാനാർഥികളുടെ ഡമ്മിയായി ആലപ്പുഴയിൽ പത്രിക നൽകിയിരുന്ന ആർ.നാസർ (സി.പി.എം), രഞ്ജിത് (ബി.ജെ.പി.), മാവേലിക്കരയിൽ പത്രിക നൽകിയിരുന്ന അരുൺകുമാർ(സി.പി.ഐ), രവി (ഐ.എൻ.സി.) എന്നിവരുടെ പത്രികകളാണ് തള്ളിയത്. പാർട്ടി സ്ഥാനാർഥികളുടെ പത്രികകൾ സ്വീകരിച്ച പശ്ചാത്തലത്തിലാണിത്.

Tags:    

Similar News