അമിത് ഷാ എത്തിയില്ല; സമ്മേളനം അവസാനിക്കുന്നതിന് മുമ്പേ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി

കനത്ത മഴ മൂലം അമിത് ഷാക്ക് പത്തനംതിട്ടയില്‍ നിന്നും ഹെലികോപ്റ്ററില്‍ യാത്ര തിരിക്കാനായില്ല

Update: 2019-04-21 02:35 GMT

ആലപ്പുഴയിലെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അമിത് ഷാക്ക് എത്താനായില്ല. ബി.ജെ.പി ദേശീയ അധ്യക്ഷനെ മണ്ഡലത്തിലെത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനായിരുന്നു എന്‍.ഡി.എ തീരുമാനം. എന്നാല്‍ കനത്ത മഴ മൂലം അമിത് ഷാക്ക് പത്തനംതിട്ടയില്‍ നിന്നും ഹെലികോപ്റ്ററില്‍ യാത്ര തിരിക്കാനായില്ല.

Full View

യോഗം ആരംഭിച്ച് ഒന്നര മണിക്കൂര്‍ പിന്നിടുമ്പോഴും അമിത് ഷാക്ക് വേണ്ടി ഒരുക്കിയ കസേര ഒഴിഞ്ഞുതന്നെ കിടന്നു. അമിത് ഷാ എത്തില്ലെന്ന് ഉറപ്പായതോടെ സമ്മേളനം അവസാനിക്കുന്നതിന് മുമ്പേ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. അവസാന നിമിഷത്തിലുണ്ടായ തിരിച്ചടി കലാശക്കൊട്ടില്‍ മറികടക്കാനാവുമെന്നാണ് എന്‍.ഡി.എയുടെ പ്രതീക്ഷ.

Tags:    

Similar News