ആര്‍.എസ്.എസിന്‍റെ അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ്: ആലപ്പുഴയില്‍ വിവാദം പുകയുന്നു

ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ആണ് ആർ.എസ്.എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്

Update: 2021-02-02 05:09 GMT

അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ് കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ആണ് ആർ.എസ്.എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളിൽ രഘുനാഥപിള്ളയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ക്ഷേത്രഭാരവാഹി എന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥപിള്ളയുടെ വിശദീകരണം. വിവാദം ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണെന്നും റ്റി. ജി രഘുനാഥപിള്ള പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. ആര്‍എസ്എസ് രാജ്യവ്യാപകമായി ക്ഷേത്രങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ആയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഫണ്ട് പിരിക്കുന്നുണ്ട്. ആ ഫണ്ട് ശേഖരണം ആലപ്പുഴ ചേര്‍ത്തലയിലെ പള്ളിപ്പുറത്തുള്ള കടവില്‍ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലും നടന്നിരുന്നു. ഇതിന്‍റെ ഉദ്ഘാടനമാണ് ഡിസിസി ഉപാധ്യക്ഷന്‍ നിര്‍വഹിച്ചത്.

Advertising
Advertising

ഈ ക്ഷേത്രത്തിന്‍റെ ഭാരവാഹി കൂടിയാണ് രഘുനാഥപിള്ള. ഈ പരിപാടി നടത്തിയത് ക്ഷേത്രഭാരവാഹി എന്ന നിലയിലാണ് എന്ന വിശദീകരണമാണ് അദ്ദേഹം നല്‍കുന്നത്. വിശ്വാസി എന്ന നിലയില്‍ മാത്രമാണ് പരിപാടി ഉദ്ഘാടനം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ വിമര്‍ശനമാണ് രഘുനാഥപിള്ളയ്ക്കെതിരെ ഉയര്‍ത്തുന്നത്.

അയോദ്ധ്യ ശ്രീരാമ ജൻമഭൂമി തീർത്ഥ ക്ഷേത്ര നിർമ്മാണത്തിനായുള്ള ധന സമാഹരണം പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റും ആലപ്പുഴ DCC...

Posted by സ്നേഹപൂർവ്വം ബൈജു കോട്ട on Sunday, January 31, 2021
Tags:    

Similar News