മങ്കടയിൽ എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു; എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണക്കാൻ സാധ്യത

എസ്ഡിപിഐ സംസ്ഥാന സമിതി അം​ഗം ഡോ.സി.എച്ച് അഷ്റഫ് ആയിരുന്നു സ്ഥാനാർഥി

Update: 2026-03-26 14:45 GMT

മലപ്പുറം: മലപ്പുറം മങ്കടയിൽ എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദിനെ പിന്തുണക്കാൻ സാധ്യത. എസ്ഡിപിഐ സംസ്ഥാന സമിതി അം​ഗം ഡോ.സി.എച്ച് അഷ്റഫ് ആയിരുന്നു  സ്ഥാനാർഥി. 

നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ മഞ്ചേശ്വം മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥിയെയും പിൻവലിച്ചിരുന്നു. സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന കെ.എം അഷ്റഫ് പത്രിക പിൻവലിക്കുകയും ജില്ലാ ഭാരവാഹിത്വം രാജിവെക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പത്രിക പിൻവലിച്ചത്. യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. ഇതിനൊടുവിലാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News