തുടർച്ചയായി അഞ്ച് മണിക്കൂർ പ്ലാങ്ക്; റെക്കോർഡിട്ട് 61-കാരി; കൂടുതൽ സമയം പ്ലാങ്ക് ചെയ്യുന്നത് ഗുണമോ?

സാധാരണ ലളിതമായ ഒരു വ്യായാമമായി തോന്നാമെങ്കിലും, ഒരേ പൊസിഷനിൽ ശരീരം പിടിച്ചുനിർത്താൻ ഒട്ടേറെ പേശികളുടെ കഠിനാധ്വാനം പ്ലാങ്കിന് ആവശ്യമാണ്

Update: 2026-10-09 10:24 GMT

യുഎസിൽ നടന്ന ഹണ്ട്‌സ്മാൻ വേൾഡ് സീനിയർ ഗെയിംസിൽ അവിശ്വസനീയമായ നേട്ടവുമായി 61-കാരിയായ ഡോണജീൻ വൈൽഡ്. തുടർച്ചയായി അഞ്ച് മണിക്കൂർ നേരമാണ് ഇവർ 'അബ്ഡോമിനൽ പ്ലാങ്ക്' പൊസിഷനിൽ തുടർന്ന് വനിതകളുടെ വിഭാഗത്തിൽ പുതിയ ലോകറെക്കോർഡ് സ്ഥാപിച്ചത്. ജിമ്മുകളിൽ വ്യായാമം ചെയ്യുന്നവർക്ക് ഏതാനും മിനിറ്റുകൾ പോലും പൂർത്തിയാക്കാൻ ബുദ്ധിമുട്ടുള്ള പ്ലാങ്കിലാണ് ഡോണജീൻ അഞ്ച് മണിക്കൂർ തുടർച്ചയായി നിന്ന് കായികലോകത്തെ അമ്പരപ്പിച്ചത്.

മത്സരവേദിയിൽ നിന്നുള്ള ഇവരുടെ പ്രകടനത്തിന്റെ വീഡിയോ സംഘാടകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സമയം ഏറെ മുന്നോട്ട് നീങ്ങുമ്പോഴും പൂർണ ഏകാഗ്രതയോടെ പ്ലാങ്ക് പൊസിഷനിൽ തുടരുന്ന ഡോണജീന്റെ ദൃശ്യങ്ങൾ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Advertising
Advertising

ശരീരത്തിന് പ്ലാങ്ക് നൽകുന്ന ഗുണങ്ങൾ

സാധാരണ ലളിതമായ ഒരു വ്യായാമമായി തോന്നാമെങ്കിലും, ഒരേ പൊസിഷനിൽ ശരീരം പിടിച്ചുനിർത്താൻ ഒട്ടേറെ പേശികളുടെ കഠിനാധ്വാനം പ്ലാങ്കിന് ആവശ്യമാണ്. അടിവയറ്റിലെ പേശികൾ, നടുവ്, നിതംബം, പെൽവിസ് ഭാഗത്തെ പേശികൾ എന്നിവ പ്ലാങ്ക് ചെയ്യുമ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഇതിനൊപ്പം തോൾ, കൈകൾ, തുടയിലെ പേശികൾ എന്നിവയും ശരീരത്തെ തുലനാവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു.

നട്ടെല്ലിനും പെൽവിസിനും സ്ഥിരത നൽകാൻ പ്ലാങ്ക് സഹായിക്കും. കോർ പേശികൾ ശക്തമാകുന്നത് ശരീരത്തിന്റെ ബാലൻസ് മെച്ചപ്പെടുത്താൻ നല്ലതാണെങ്കിലും, പ്ലാങ്ക് ചെയ്തതുകൊണ്ട് മാത്രം ഒരാളുടെ തെറ്റായ ശരീരഘടന പൂർണമായി പരിഹരിക്കപ്പെടില്ല. നിത്യജീവിതത്തിലെ ശീലങ്ങൾ, നടപ്പും ഇരിപ്പും, പേശികളുടെ വഴക്കം എന്നിവയെല്ലാം പോസ്ച്ചറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ദൈർഘ്യമേറിയ പ്ലാങ്ക് എല്ലാവർക്കും ആവശ്യമോ?

ഡോണജീന്റെ ഈ നേട്ടം അസാധാരണമായ മസിൽ എൻഡ്യൂറൻസിന്റെ തെളിവാണെങ്കിലും, സാധാരണക്കാർ മണിക്കൂറുകളോളം പ്ലാങ്ക് ചെയ്യാൻ ശ്രമിക്കേണ്ടതില്ലെന്ന് ഫിറ്റ്‌നസ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യായാമത്തിൽ സമയത്തേക്കാൾ പ്രധാനം അത് ചെയ്യുന്ന രീതിയും ശരീരത്തിന്റെ ശരിയായ പോസിഷനുമാണ്. ക്ഷീണം കാരണം ഇടുപ്പ് താഴുകയോ നടുവ് വളയുകയോ ചെയ്താൽ വ്യായാമത്തിന്റെ പ്രയോജനം നഷ്ടപ്പെടുകയും പരിക്കേൽക്കാൻ സാധ്യത കൂടുകയും ചെയ്യും.

തുടക്കക്കാർ 20 മുതൽ 30 സെക്കൻഡ് വരെ ശരിയായ രീതിയിൽ പ്ലാങ്ക് ചെയ്തു തുടങ്ങുന്നതാണ് ഉചിതം. ക്രമേണ സമയം വർധിപ്പിക്കാം. നീണ്ട സമയം പ്ലാങ്ക് ചെയ്യുന്നതിന് പകരം ഡെഡ് ബഗ്‌സ്, ബേർഡ് ഡോഗ്‌സ്, സൈഡ് പ്ലാങ്ക് തുടങ്ങിയ വൈവിധ്യമാർന്ന കോർ വ്യായാമങ്ങൾ പരിശീലിക്കുന്നതാണ് സമഗ്രമായ ഫിറ്റ്‌നസിന് കൂടുതൽ ഫലപ്രദം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News