'ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് സഹിക്കാൻ കഴിയില്ല'; ഉമർ ഖാലിദിന് കത്തെഴുതിയ മംദാനിക്കെതിരെ ബിജെപി

രാജ്യത്തെ ജനങ്ങൾക്ക് ഇന്ത്യൻ നീതി ന്യായവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

Update: 2026-01-03 03:40 GMT

ന്യുഡൽഹി: ജയിലിൽ കഴിയുന്ന ജെഎൻയു പൂർവവിദ്യാർഥിയും ആക്റ്റിവിസ്റ്റുമായ ഉമർ ഖാലിദിന് കത്തെഴുതിയ ന്യുയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയെ വിമർശിച്ച് ബിജെപി. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് സഹിക്കാൻ കഴിയില്ലെന്ന് ബിജെപി പറഞ്ഞു. ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയാണ് മംദാനിക്കെതിരെ രംഗത്തുവന്നത്.

'ഇന്ത്യയുടെ പരമാധികാരം വെല്ലുവിളിക്കപ്പെട്ടാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 140 കോടി ഇന്ത്യക്കാർ ഒറ്റക്കെട്ടായി നിൽക്കും ' എന്നാണ് ഗൗരവ് ഭാട്ടിയ പറഞ്ഞത്. രാജ്യത്തെ ജനങ്ങൾക്ക് ഇന്ത്യൻ നീതി ന്യായവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ട്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ന്യുയോർക്ക് മേയറായി സൊഹ്ദാൻ മംദാനി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്ന അന്നാണ് ഉമർഖാലിദിന്റെ സുഹൃത്തുക്കൾ ന്യയോർക്ക് മേയർ ഉമറിന് അയച്ച കത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മംദാനിയുടെ കത്ത് ഇങ്ങനെയായിരുന്നു- 'പ്രിയപ്പെട്ട ഉമർ, കയ്പിനെ കുറിച്ചും സ്വയം നശിപ്പിക്കപ്പെടാതിരിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ ഓർക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷം'. മംദാനി കത്തിൽ കുറിച്ചു. ഞങ്ങളുടെ എല്ലാവരുടെയും ചിന്തയിൽ നീയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.

ഉമർ ഖാലിദിന് നീതിയുക്തവും സമയബന്ധിതവുമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റർമാർ ഇന്ത്യൻ അംബാസഡർക്ക് കത്ത് നൽകി. സെനറ്റർമാരും യുഎസ് കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടെ എട്ട് പേരാണ് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർക്ക് കത്ത് നൽകിയത്. ജിം മാക്കേവൻ ഉൾപ്പെടുന്ന സംഘം ഉമർ ഖാലിദിന്റെ മാതാപിതാക്കളെ നേരിൽ കണ്ട് പിന്തുണ അറിയിച്ചിരുന്നു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News