മുസ്‌ലിം സാംസ്കാരിക പൈതൃകം പ്രമേയം; 'ടൈം ഹോപ്പേഴ്‌സ്: ദ സിൽക്ക് റോഡ്' തിയേറ്ററുകളിലേക്ക്

നൂറ്റാണ്ടുകളുടെ ചരിത്രവും ശാസ്ത്ര നേട്ടങ്ങളും കോർത്തിണക്കി മുസ്‌ലിം സാംസ്‌കാരിക പശ്ചാത്തലത്തിൽ നിർമിച്ച ആദ്യ ആനിമേറ്റഡ് ഫീച്ചർ ഫിലിമാണിത്

Update: 2026-02-06 07:16 GMT

വാഷിങ്ടൺ: നൂറ്റാണ്ടുകളുടെ ചരിത്രവും ശാസ്ത്ര നേട്ടങ്ങളും കോർത്തിണക്കി മുസ്‌ലിം സാംസ്‌കാരിക പശ്ചാത്തലത്തിൽ നിർമിച്ച ആദ്യ ആനിമേറ്റഡ് ഫീച്ചർ ഫിലിം 'ടൈം ഹോപ്പേഴ്‌സ്: ദ സിൽക്ക് റോഡ്' (Time Hoppers: The Silk Road) തിയേറ്ററുകളിലേക്ക്. ഒരു മുസ്‌ലിം ആനിമേഷൻ ചിത്രം അന്താരാഷ്ട്ര തലത്തിൽ വലിയ സ്‌ക്രീനുകളിൽ റിലീസ് ചെയ്യപ്പെടുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. മൈലോ പ്രൊഡക്ഷൻസും ഫാതം എന്റർടൈൻമെന്റും ചേർന്നൊരുക്കുന്ന ചിത്രത്തിൽ മുസ്‌ലിം സാംസ്‌കാരിക പൈതൃകത്തെയും ശാസ്ത്ര നേട്ടങ്ങളെയും ലോകത്തിന് മുന്നിൽ പുതിയൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ്. ഫെബ്രുവരി ഏഴ്, എട്ട് തീയതികളിലായി അമേരിക്കയിലെ അഞ്ഞൂറിലധികം തിയേറ്ററുകളിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം.

Advertising
Advertising

നൂറ്റാണ്ടുകളുടെ ചരിത്രവും ശാസ്ത്ര നേട്ടങ്ങളും കോർത്തിണക്കി മുസ്‌ലിം സാംസ്‌കാരിക പശ്ചാത്തലത്തിൽ നിർമിച്ച ഈ ചിത്രം മുസ്‌ലിം കഥാകൃത്തുക്കളുടെയും അനിമേഷൻ രംഗത്തെ പ്രമുഖരുടെയും വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണ്. മുസ്‌ലിം കുട്ടികൾക്ക് തങ്ങളുടെ വേരുകളെക്കുറിച്ചും ചരിത്രപരമായ നേട്ടങ്ങളെക്കുറിച്ചും അഭിമാനം തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൈലോ പ്രൊഡക്ഷന്റെ 'മുസ്‌ലിം കിഡ്സ് ടിവി' (Muslim Kids TV) എന്ന പ്ലാറ്റ്ഫോമിന് കീഴിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ ഇത് ഒരു ആനിമേറ്റഡ് സീരീസായും കുട്ടികൾക്ക് മുന്നിലേക്കെത്താനുള്ള തയാറെടുപ്പിലാണ്.

ഇസ്ലാമിന്റെ സുവർണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ഒരു വിദ്യാഭ്യാസ സാഹസിക കഥയാണ്. 2050-ൽ ജീവിക്കുന്ന നാല് കുട്ടികൾ ഒരു ടൈം മെഷീൻ വഴി സിൽക്ക് റോഡിന്റെ കാലഘട്ടത്തിലേക്ക് യാത്ര ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. ആധുനിക ശാസ്ത്രത്തിനും ഗണിതത്തിനും അടിസ്ഥാനമിട്ട വിശ്വപ്രസിദ്ധരായ മുസ്‌ലിം പണ്ഡിതന്മാരെയും ചിന്തകരെയും അവർ അവിടെ വെച്ച് നേരിട്ട് കാണുന്നു. അൽ-ഖവാരിസ്മി (ഗണിതശാസ്ത്രജ്ഞൻ), ഇബ്ൻ അൽ-ഹൈതം (ഒപ്റ്റിക്‌സ് വിദഗ്ധൻ), മറിയം അൽ-അസ്ട്രോലാബി (ജ്യോതിശാസ്ത്രജ്ഞ) തുടങ്ങിയ മഹത് വ്യക്തിത്വങ്ങളുടെ സംഭാവനകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹൃദ്യമായ രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News