തെൽ അവീവിൽ ഇറാന്റെ മിസൈൽ ആക്രമണം: വൻ നാശനഷ്ടം, നാല് പേർക്ക് പരിക്ക്

ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ നഗരത്തിലെ ജനവാസ മേഖലകളിലും വാണിജ്യ കേന്ദ്രങ്ങളിലും മിസൈലുകൾ പതിച്ചു

Update: 2026-03-24 11:07 GMT

തെല്‍ അവീവ്: ഇസ്രായേൽ തലസ്ഥാനമായ തെല്‍ അവീവിൽ ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ നഗരത്തിലെ ജനവാസ മേഖലകളിലും വാണിജ്യ കേന്ദ്രങ്ങളിലും മിസൈലുകൾ പതിച്ചു.

ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായും നിരവധി ബഹുനില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഇസ്രായേൽ അധികൃതർ അറിയിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ലെന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചെന്നുമാണ് മെഡിക്കൽ സംഘം അവകാശപ്പെടുന്നത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി ഇസ്രായേലിന്റെ വടക്ക്, തെക്ക്, മധ്യ മേഖലകൾ ലക്ഷ്യമാക്കിയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. 

Advertising
Advertising

തെല്‍ അവീവിലെ ജനവാസ മേഖലയിൽ പതിച്ച മിസൈൽ മൂന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കി. ഏകദേശം 100 കിലോ സ്ഫോടകവസ്തുക്കൾ അടങ്ങിയ മിസൈലാണ് പതിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മിസൈൽ പതിച്ച സ്ഥലത്ത് വലിയ ഗർത്തം രൂപപ്പെട്ടു. നിരവധി വാഹനങ്ങൾ പൂർണ്ണമായും തകർന്നു. കെട്ടിടങ്ങളുടെ ചില്ലുകൾ തകരുകയും ഭിത്തികൾക്ക് വിള്ളൽ വീഴുകയും ചെയ്തു. പ്രദേശത്തെ മിക്ക കെട്ടിടങ്ങളും വാസയോഗ്യമല്ലാത്ത രീതിയിൽ തകർന്നിട്ടുണ്ട്. സ്ഫോടന സ്ഥലത്ത് പൊലീസ് സുരക്ഷാ പരിശോധന കർശനമാക്കി.

ഹൈഫയുടെ പ്രദേശങ്ങളിലും ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മിസൈൽ മുന്നറിയിപ്പിനെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഷെൽട്ടറുകളിൽ അഭയം തേടിയത്. നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് തെല്‍ അവീവ് മേയർ റോൺ ഹുൽദായ് വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News