'പൂർണ്ണ വിജയം വരെ പോരാട്ടം തുടരും': ഇറാന്റെ മുന്നറിയിപ്പ്

യുഎസുമായുള്ള ചർച്ചകളിൽ വിട്ടുവീഴ്ചകൾ ചെയ്യരുതെന്ന് ഇറാൻ സർക്കാരിന് സൈന്യം നൽകുന്ന മുന്നറിയിപ്പായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്

Update: 2026-03-24 12:29 GMT

തെഹ്റാന്‍: തങ്ങളുടെ സായുധ സേന 'പൂർണ്ണ വിജയം വരെ' പോരാട്ടം തുടരുമെന്ന് ഇറാന്റെ ഉന്നത സൈനിക വക്താവ്. ഖാത്തം-അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിലെ മേജർ ജനറൽ അലി അബ്ദുല്ലാഹി അലിയാബാദിയാണ് സ്റ്റേറ്റ് ടെലിവിഷനിലൂടെ ഇക്കാര്യം അറിയിച്ചത്.

യുഎസുമായുള്ള  ചർച്ചകളിൽ വിട്ടുവീഴ്ചകൾ ചെയ്യരുതെന്ന് ഇറാൻ സർക്കാരിന് സൈന്യം നൽകുന്ന മുന്നറിയിപ്പായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ഇറാന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിൽ തങ്ങളുടെ കരുത്തുറ്റ സൈന്യം അഭിമാനിക്കുന്നതായും, വിജയം വരെ മുന്നോട്ടുപോകുമെന്നും ജനറൽ അലിയാബാദി പറഞ്ഞു. അതേസമയം എന്താണ് 'പൂർണ്ണ വിജയം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജനറൽ വ്യക്തമാക്കിയിട്ടില്ല.

Advertising
Advertising

നിലവിലെ യുദ്ധസാഹചര്യത്തിൽ അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ഇക്കാര്യം ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൈന്യത്തിന്റെ പ്രതികരണം. അമേരിക്കയുമായുള്ള ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിന് സൈന്യം എതിരാണെന്ന  സൂചനയായാണ് മേജറിന്റെ വാക്കുകളെ വിലയിരുത്തുന്നത്.  

അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ മേധാവി അലി ലാരിജാനിയുടെ പിന്‍ഗാമിയെ ഇറാന്‍ പ്രഖ്യാപിച്ചു. ഇറാന്‍ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി മുഹമ്മദ് ബാക്കിര്‍ ദുല്‍ഖദിറിനെയാണ് നിയമിച്ചത്. പുതിയ സുരക്ഷാ മേധാവിയെ നിയമിച്ചതായി ഇറാനിയന്‍ സര്‍ക്കാരിനെ ഉദ്ദരിച്ച് സ്റ്റേറ്റ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌റാനില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News