പശ്ചിമേഷ്യന്‍ സംഘർഷം; ചർച്ച തുടരുന്നു, ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാൻ അറിയിച്ചതായി ട്രംപ്

എന്നാൽ സമ്പൂർണവിജയം നേടുംവരെ യുദ്ധം തുടരുമെന്ന നിലപാട്​ കടുപ്പിച്ചിരിക്കുകയാണ്​ ഇറാൻ

Update: 2026-03-25 02:57 GMT

വാഷിങ്ടൺ: ഇറാനുമായി ചർച്ച തുടരുന്നതായും അതിന്‍റെ ഫലത്തെ ആശ്രയിച്ചാകും തുടർ യുദ്ധമെന്നും അമേരിക്കൻ പ്രസിഡന്‍റ് ട്രംപ്. ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാൻ അറിയിച്ചതായും ട്രംപ്.

എന്നാൽ സമ്പൂർണവിജയം നേടുംവരെ യുദ്ധം തുടരുമെന്ന നിലപാട്​ കടുപ്പിച്ചിരിക്കുകയാണ്​ ഇറാൻ. അതേസമയം വെടിനിർത്തൽ ആവശ്യപ്പെട്ട് റഷ്യ, ചൈന ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ രംഗത്ത് വന്നതോടെ ഇറാന് മേലും സമ്മർദം ശക്തമാണ്. ബഹ്റൈനിൽ യുഎഇ സൈനികൻ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട സംഭ്യവത്തിൽ യു എ ഇ ശക്തമായ പ്രതിഷേധം അറിയിച്ചു . യു എസ് വിമാനവാഹിനി കപ്പൽ ജെറാൾഡ് ആർ ഫോർഡിന് സംഭവിച്ചത് ചെറിയ തകരാർ അല്ലെന്ന് പെന്‍റഗൺ വിലയിരുത്തൽ.

Advertising
Advertising

ചർച്ചകൾക്കിടെ യുഎസിന്‍റെ ആയിരത്തോളം സൈനികർ പശ്ചിമേഷ്യയിലേക്ക് കടക്കുകയാണ്. നേരത്തെ അയച്ച നാലായിരത്തിലേറെ സൈനികർക്ക് പുറമെയാണിത്. യുഎസ് സൈന്യത്തിന്‍റെ 82 ആം എയർബോൺ ഡിവിഷൻ പുറപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ ഇസ്രായേലിലെ വിവിധ പ്രദേശങ്ങളിലായുള്ള ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. തെൽഅവീവ്, ഏലിയാത്ത്, വടക്കൻ ഇസ്രായേൽ മേഖലയിൽ ആക്രമണമുണ്ടായി. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടരുന്നതായി ഇസ്രായേൽ അറിയിച്ചു. രാജ്യത്ത് യുദ്ധം തുടങ്ങിയ ശേഷം പരിക്കേറ്റവരുടെ എണ്ണം 4800 കവിഞ്ഞു. ആക്രമണത്തെ തുടർന്ന് ലെബനോനിൽ കൂട്ടപലായനം. ഇസ്രായേൽ ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 1100 പിന്നിട്ടു. ഹിസ്ബുല്ലയെ ഇല്ലാതാക്കാതെ ലെബനോനിൽ ആക്രമണം നിർത്തില്ലെന്നാണ് ഇസ്രായേൽ നിലപാട്. ലെബനോനിൽ നിന്നും ഇറാൻ സ്ഥാനപതിയെ പുറത്താക്കി. ഹിസ്ബുല്ലക്ക് ഇറാൻ നൽകുന്ന പിന്തുണ ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇറാനിലും വ്യാപക വ്യോമാക്രമണമുണ്ടായി. ഭരണസിരാ കേന്ദ്രങ്ങളിലും സിവിലിയൻ കേന്ദ്രങ്ങളിലും ആക്രമണം. തെഹ്റാനിലെ നിരവധി കെട്ടിടങ്ങൾ തകർന്നു. ഇറാനിൽ മരണം 1500 കടന്നു. 18551 പേർക്കാണ് പരിക്കേറ്റത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News