'അമേരിക്ക ചര്‍ച്ച ചെയ്യുന്നത് അമേരിക്കയോട് തന്നെ, നിങ്ങളുടെ പരാജയത്തെ നയതന്ത്രപരമായ വിജയമായി കാണരുത്'; പരിഹസിച്ച് ഇറാന്‍ സൈനിക വക്താവ്

തെൽ അവീവ് അടക്കം ഇസ്രായേലിന്‍റെ വിവിധ പ്രദേശങ്ങളിൽ ഇറാൻ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്

Update: 2026-03-25 06:10 GMT

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി വാഷിങ്ടണില്‍ ഇറാനുമായി ചര്‍ച്ച നടത്തുകയാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇറാന്‍. അമേരിക്ക അവരുടെതന്നെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പ്രയാസപ്പെടുകയാണെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നതെന്നും ഇറാന്റെ സൈനിക വക്താവ് പരിഹസിച്ചു. ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോയിലൂടെയാണ് പ്രതികരണം.

'നിങ്ങളുടെ(യുഎസ്)ആഭ്യന്തര പ്രശ്‌നങ്ങളില്‍ മതിയായ രീതിയില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിരുന്നോ? നിങ്ങളുടെ പരാജയത്തെ നയതന്ത്രപരമായ വിജയമെന്ന് വിളിക്കരുത്. നിങ്ങൾ നിങ്ങളോട് തന്നെയാണ് ചർച്ച നടത്തിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ, ഇറാന്‍ തീരുമാനിക്കാതെ എണ്ണവില സാധാരണ നിലയിലേക്ക് വരില്ല'. കേണല്‍ ഇബ്രാഹിം സുല്‍ഫിക്കര്‍ വ്യക്തമാക്കി.

Advertising
Advertising

'ഇറാനെതിരെ എന്ത് നടപടിയും സ്വീകരിക്കാമെന്ന ചിന്ത ഇതോടെ നിങ്ങളുടെ മനസില്‍ നിന്ന് തുടച്ചുനീക്കാന്‍ ഈ നീക്കങ്ങള്‍ നിങ്ങളെ സഹായിക്കും. യുദ്ധത്തിന്റെ ആദ്യനാള്‍ മുതല്‍ പറഞ്ഞത് തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ്, നിങ്ങളെ പോലുള്ളവര്‍ക്ക് ഞങ്ങളെ മനസിലാക്കാന്‍ ഇപ്പോഴെന്നല്ല, ഒരുകാലത്തും സാധിക്കില്ല. നിങ്ങളുമായി ഒരുനിലക്കും ഒത്തുപോകാനും ഞങ്ങള്‍ക്ക് സാധിക്കില്ല'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായി ചര്‍ച്ച തുടരുകയാണെന്നും അതിന്റെ ഫലത്തെ ആശ്രയിച്ചാകും തുടര്‍നീക്കമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാന്‍ അറിയിച്ചതായും ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ്, സമ്പൂര്‍ണവിജയം നേടുംവരെ യുദ്ധം തുടരുമെന്ന നിലപാട് കടുപ്പിച്ച് ഇറാന്‍ രംഗത്തെത്തിയത്.

അതേസമയം, ഇസ്രായേലിന് നേരെ ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളിലായുള്ള ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെല്‍ അവിവ്, ഏലിയാത്ത്, വടക്കന്‍ ഇസ്രായേല്‍ മേഖലകളിലാണ് ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണ സാധ്യതയെ കുറിച്ച് ഇസ്രായേല്‍ സൈന്യം 12 തവണയാണ് മുന്നറിയിപ്പ് നല്‍കിയത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News