മാരത്തണില്‍ അത്ഭുതവേഗം; കിപ്ചോഗിന് പുതിയ റെക്കോഡ്

കെനിയയുടെ തന്നെ ഡെന്നിസ് കിമെറ്റോ 2014ല്‍ നേടിയ റെക്കോഡാണ് കിപ്ചോഗ് തിരുത്തിയത്.

Update: 2018-09-17 04:12 GMT
Advertising

കെനിയയുടെ എല്യൂഡ് കിപ്ചോഗിന് മാരത്തണില്‍ പുതിയ റെക്കോഡ്. ബെര്‍ലിന്‍ മാരത്തണിലാണ് കിപ്ചോഗിന്‍റെ റെക്കോഡ് നേട്ടം. രണ്ട് മണിക്കൂര്‍ ഒരു മിനിറ്റ് 39 സെക്കന്‍ഡ‍്. ബെര്‍ലിനില്‍ എല്യൂഡ് കിപ്ചോഗ് ഓടിയെത്തിയ സമയം. സ്വര്‍ണം നേടിയത് റെക്കോഡോടെ. കെനിയയുടെ തന്നെ ഡെന്നിസ് കിമെറ്റോ 2014ല്‍ നേടിയ റെക്കോഡാണ് കിപ്ചോഗ് തിരുത്തിയത്. 2016 ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ എല്യൂഡ് കിപ്ചോഗ് ആധുനിക കാലത്തെ മികച്ച മാരത്തണ്‍ ഓട്ടക്കാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.

Tags:    

Similar News