സി.പി.എം നെട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ ആക്രമണം
ഇന്നലെ രാത്രി 11 മണിയോടെയാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്
രാഷ്ട്രീയ സംഘര്‍ഷ കേസില്‍ പ്രതിയായ സി.പി.എം നെട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്.
പൊലീസ് പിടികൂടിയ ബ്രാഞ്ച് സെക്രട്ടറിയെ വാഹനത്തില്‍ നിന്ന് ഇറക്കികൊണ്ടുപോവുകയും ചെയ്തു. 2016ല്‍ നടന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷ കേസിലെ പ്രതിയായ ബ്രാഞ്ച് സെക്രട്ടറി അശോകനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് വീട്ടിലെത്തിയത്. പൊലീസിന്‍റെ മുന്‍പില്‍ നിന്ന് തന്നെ രക്ഷപ്പെടാനുള്ള ശ്രമം അശോകന്‍ നടത്തി. പിടികൂടി പൊലീസ് വാഹനത്തില്‍ കയറ്റിയതിന് പിന്നാലെയാണ് പ്രവര്‍ത്തകരെത്തി പൊലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയത്. നാല് പേര്‍ക്ക് പരിക്കേറ്റു. അശോകനടക്കമുള്ള കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തിട്ടുണ്ട്.