വേനലാണ്, കാറിനും വേണം കരുതൽ; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ ഇവയാണ്

അമിതമായ ചൂട് കാറിന്റെ പ്രവർത്തനക്ഷമതയെ മാത്രമല്ല, വഴിമധ്യേയുള്ള തകരാറുകൾക്കും വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമായേക്കാം

Update: 2026-04-12 07:09 GMT

ന്യുഡൽഹി: ചൂടുകാലം നമുക്ക് മാത്രമല്ല കാറുകൾക്കും പ്രത്യേക പരിഗണന കൊടുക്കേണ്ട സമയമാണ്. താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ പരിപാലനം ഏറെ പ്രധാനമാണ്. അമിതമായ ചൂട് കാറിന്റെ പ്രവർത്തനക്ഷമതയെ മാത്രമല്ല, വഴിമധ്യേയുള്ള തകരാറുകൾക്കും വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമായേക്കാം. സുരക്ഷിതവും സുഖകരവുമായ വേനൽക്കാല യാത്രകൾക്കായി ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ ഇവയാണ്.

1. എഞ്ചിൻ കൂളന്റ് പരിശോധിക്കുക 

വേനൽക്കാലത്ത് എഞ്ചിൻ പെട്ടെന്ന് ചൂടാകാൻ സാധ്യതയുള്ളതിനാൽ 'കൂളിംഗ് സിസ്റ്റം' കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരും. അതിനാൽ കൂളന്റിന്റെ അളവ് കൃത്യമാണെന്ന് ഉറപ്പുവരുത്തുക. കൂളന്റ് കുറയുന്നത് എഞ്ചിൻ ഓവർഹീറ്റ് ആകാനും വലിയ തകരാറുകൾക്കും കാരണമാകും. റേഡിയേറ്ററിലോ ഹോസുകളിലോ ചോർച്ചയില്ലെന്നും ഉറപ്പുവരുത്തണം.

Advertising
Advertising

2. ടയർ പ്രഷർ കൃത്യമായി നിലനിർത്തുക

അമിതമായ ചൂട് ടയറിനുള്ളിലെ വായു വികസിക്കാൻ കാരണമാകും. ഇത് ടയർ പൊട്ടിത്തെറിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനാൽ കൃത്യമായ ഇടവേളകളിൽ ടയർ പ്രഷർ പരിശോധിക്കുക. ടയറിൽ വിള്ളലുകളോ അമിതമായ തേയ്മാനമോ ഉണ്ടോ എന്ന് നോക്കുന്നത് ചൂടുകാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

3. ബാറ്ററി സംരക്ഷണം

കഠിനമായ ചൂട് കാറിന്റെ ബാറ്ററിയെ നശിപ്പിക്കും. ചൂട് കൂടുന്നതോടെ ബാറ്ററിക്കുള്ളിലെ ദ്രാവഷം ബാഷ്പീകരിക്കപ്പെടും. ഇത് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും. ബാറ്ററിയുടെ ടെർമിനലുകൾ വൃത്തിയായി സൂക്ഷിക്കുക. നിങ്ങളുടെ കാർ ബാറ്ററി രണ്ടോ മൂന്നോ വർഷത്തിലധികം പഴക്കമുള്ളതാണെങ്കിൽ, ഈ വേനൽക്കാലത്തിന് മുൻപായി അതിന്റെ ശേഷി പരിശോധിക്കുന്നത് പെട്ടെന്നുള്ള പ്രശ്‌നങ്ങൾ തടയാൻ സഹായിക്കും.

4. ഇന്റീരിയർ സംരക്ഷിക്കാൻ സൺ ഷേഡുകൾ

തുടർച്ചയായി വെയിൽ ഏൽക്കുന്നത് കാറിന്റെ ഡാഷ്ബോർഡ്, സീറ്റുകൾ എന്നിവയുടെ നിറം മങ്ങുന്നതിനും വിള്ളലുകൾ വീഴുന്നതിനും കാരണമാകും. വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ സൺ ഷേഡുകൾ ഉപയോഗിക്കുകയോ തണലുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനോ ശ്രമിക്കുക. ഇത് കാറിനുള്ളിലെ താപനില കുറയ്ക്കാനും സഹായിക്കും.

5. എസി പ്രവർത്തനം ഉറപ്പാക്കുക

വേനൽക്കാല യാത്രകളിൽ എസി കൃത്യമായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. തണുപ്പ് കുറയുകയോ, അസാധാരണമായ ഗന്ധം വരികയോ ചെയ്യുന്നുണ്ടെങ്കിൽ ഉടൻ സർവീസ് ചെയ്യുക. എസി ഫിൽട്ടറുകൾ വൃത്തിയാക്കുന്നതും റഫ്രിജറന്റ് ലെവൽ പരിശോധിക്കുന്നതും എസിയുടെ പെർഫോമൻസ് വർധിപ്പിക്കും.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News