വാഹനത്തിന് പേര് നിർദേശിക്കൂ; സ്കോഡയുടെ എസ്.യു.വി സ്വന്തമാക്കാം

10 പേർക്ക് ചെക്ക് റിപബ്ലി​ക്കിലേക്ക് യാത്ര പോകാനും അവസരമുണ്ട്

Update: 2024-02-28 11:29 GMT

2025ൽ പുറത്തിറക്കുന്ന സ്കോഡയുടെ പുതിയ എസ്.യു.വി സ്വന്തമാക്കാൻ സുവർണാവസരം. വാഹനത്തിന് മികച്ച പേര് നിർദേശിക്കുന്നവർക്കാണ് ചെക്ക് കമ്പനി സമ്മാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Name your skoda എന്ന കാമ്പയിൻ പ്രകാരമാണ് പേരുകൾ ക്ഷണിച്ചിട്ടുള്ളത്. വാഹനത്തിന്റെ പേര് ‘K’ യിൽ തുടങ്ങി ‘Q’വിൽ അവസാനിക്കണം.

ആളുകൾ നിർദേശിക്കുന്ന മികച്ച 10 പേരുകൾ ആദ്യം തെരഞ്ഞെടുക്കും. ഇതിൽനിന്ന് വോട്ടെടുപ്പിലൂടെയായിരിക്കും വാഹനത്തിന്റെ പേര് തെരഞ്ഞെടുക്കുക. ഇയാൾക്ക് വാഹനം സമ്മാനമായി നൽകും. കൂടാതെ പത്ത് പേർക്ക് സ്കോഡയോടൊപ്പം പ്രാഗിലേക്കുള്ള യാത്രയും സൗജന്യമായി ലഭിക്കും. ഏപ്രിൽ 12 വരെയാണ് പേര് നിർദേശിക്കാനുള്ള അവസരം.

Advertising
Advertising

നാല് മീറ്ററിന് താഴെ വരുന്ന എസ്.യു.വിയാണ് സ്കോഡയുടെ പണിപ്പുരയിലുള്ളത്. വാഹനത്തിനായി സ്‌കോഡ ഇതിനകം കണ്ടുവെച്ച അഞ്ച് പേരുകളും സ്കോഡ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. Kariq, Kwiq, Kyroq, Kymaq, Kylaq എന്നിവയാണ് അവ.

സ്കോഡ കുഷാക്ക്, സ്ലാവിയ എന്നിവയുടെ പ്ലാറ്റ്ഫോമായ MQB-A0-IN നെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ വാഹനവും. 1 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും വാഹനത്തിൽ.

ഏകദേശം 8 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാകും വില. ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ്, മാരുതി ബ്രെസ്സ, മഹീന്ദ്ര എക്സ്.യു.വി 300 എന്നിവയായിരിക്കും പ്രധാന എതിരാളികൾ.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News