ട്രെയിൻ വൈകിയാൽ സൗജന്യ ഭക്ഷണം; അറിയാം ഐആർസിടിസി നിയമങ്ങൾ

ഒരു ട്രെയിൻ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ അല്ലെങ്കിൽ പൂർണ്ണമായും മറ്റൊരു റൂട്ടിലേക്ക് വഴിതിരിച്ചുവിടുകയോ ചെയ്യുമ്പോൾ യാത്ര പൂർണ്ണമായി ഉപേക്ഷിക്കാൻ യാത്രക്കാരൻ തീരുമാനിച്ചാൽ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങാനുള്ള അവകാശവും യാത്രക്കാരനുണ്ട്

Update: 2026-07-06 13:56 GMT

നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് റെയിൽവേ സംവിധാനങ്ങൾ. ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാമെന്നതും സൗകര്യങ്ങളുമാണ് ട്രെയിനിനെ സാധാരണക്കാരുടെ പ്രിയപ്പെട്ട പൊതുഗതാഗത സംവിധാനമാക്കി മാറ്റുന്നത്. ചിലവ് കുറവ് റെയിൽവേയുടെ പോസിറ്റീവ് വശമാണെങ്കിൽ ഇന്ത്യൻ യാത്രക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് മണിക്കൂറുകളോളമുള്ള ട്രെയിൻ വൈകലാണ്. എന്നാൽ, പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് ദീർഘനേരത്തെ കാത്തിരിപ്പ് ചില പ്രത്യേക അവകാശങ്ങൾ നൽകുന്നുണ്ടെന്ന കാര്യം പലർക്കും അറിയില്ല. രാജധാനി (Rajdhani), ശതാബ്ദി (Shatabdi), ദൂരന്തോ (Duronto) തുടങ്ങിയ പ്രീമിയം നെറ്റ്വർക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് ട്രെയിൻ നിശ്ചിത സമയപരിധിയിലും കൂടുതൽ വൈകുകയാണെങ്കിൽ റെയിൽവേ സൗജന്യമായി ഭക്ഷണം നൽകണം.

Advertising
Advertising

സൗജന്യമായി ലഭിക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാം?

ട്രെയിൻ വൈകുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് ലഭിക്കുന്ന ഭക്ഷണങ്ങൾ തീരുമാനിക്കുന്നത്. രാവിലെയാണെങ്കിൽ മോണിംഗ് ടീ, ബ്രേക്ക്ഫാസ്റ്റ് എന്നിവയും, ഉച്ചയ്‌ക്കോ വൈകുന്നേരമോ ആണെങ്കിൽ സ്‌നാക്‌സ് അല്ലെങ്കിൽ അത്താഴവും യാത്രക്കാർക്ക് ലഭിക്കും. കാപ്പി, ബിസ്‌ക്കറ്റ്, ബ്രെഡ്-ബട്ടർ, ഫ്രൂട്ട് ജ്യൂസ് എന്നിവ മുതൽ ചോറ്, പരിപ്പ് കറി, ചോലെ, രാജ്മ അല്ലെങ്കിൽ ചൂടുള്ള പൂരിയും മിക്‌സഡ് വെജിറ്റബിൾസും അടങ്ങുന്ന വിഭവങ്ങൾ വരെ യാത്രക്കാർക്ക് സൗജന്യമായി വിതരണം ചെയ്യാറുണ്ട്.

യാത്ര വേണ്ടെന്ന് വെച്ചാൽ മുഴുവൻ തുകയും തിരികെ

ഒരു ട്രെയിൻ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ അല്ലെങ്കിൽ പൂർണ്ണമായും മറ്റൊരു റൂട്ടിലേക്ക് വഴിതിരിച്ചുവിടുകയോ ചെയ്യുമ്പോൾ യാത്ര പൂർണ്ണമായി ഉപേക്ഷിക്കാൻ യാത്രക്കാരൻ തീരുമാനിച്ചാൽ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങാം. ഓൺലൈനായി എടുത്ത ടിക്കറ്റുകളുടെ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ എത്തും. കൗണ്ടറിൽ നിന്ന വാങ്ങിയ പേപ്പർ ടിക്കറ്റുകൾ സ്റ്റേഷൻ കൗണ്ടറിൽ തിരികെ ഏൽപ്പിച്ച് പണം കൈപ്പറ്റാവുന്നതാണ്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News