ട്രാക്കിലെ വെള്ളക്കെട്ടിലൂടെ കുതിച്ചു പാഞ്ഞ് വന്ദേഭാരത്; വെള്ളം മേൽപ്പാലത്തിലെ വണ്ടികളിലേക്ക് വരെ; സുരക്ഷിതയാത്ര ഓർമ്മിപ്പിച്ച് നെറ്റിസൺസ്

സുരക്ഷയും ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചുള്ള നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെയുള്ളത്

Update: 2026-07-06 11:42 GMT

മുംബൈ: രണ്ട് ദിവസമായി മുംബൈയിൽ കനത്ത മഴയാണ്. നഗരത്തിന്റെ പലയിടത്തും പ്രളയസമാനമായ സാഹചര്യമാണ്. ഇങ്ങനെ റെയിൽവേ ട്രാക്കിൽ വെള്ളം കെട്ടിക്കിടക്കുന്നതിനിടയിലൂടെ കുതിച്ച് പായുന്ന വന്ദേഭാരതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചക്ക് വഴി വച്ചിരിക്കുന്നത്. നഗരത്തിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ 23 മണിക്കൂറിനുള്ളിൽ 250-300 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ഇതിനിടയിൽ മുംബൈയിലെ കാഞ്ഞൂർ മാർഗിന് സമീപം പൂർണ്ണമായും വെള്ളത്തിനടിയിലായ റെയിൽവേ ട്രാക്കിലൂടെ ഒട്ടും വേഗത കുറയ്ക്കാതെ കുതിച്ചുപായുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

Advertising
Advertising

ട്രാക്കിൽ വെള്ളം മൂടി കിടക്കുന്നതും അവിടേക്ക് ഒട്ടും വേഗത കുറക്കാതെ ചീറി പാഞ്ഞ് വരുന്ന വന്ദേഭാരതുമാണ് ദൃശ്യങ്ങളിലുള്ളത്. ട്രാക്ക് മൂടി കടക്കുന്ന വെള്ളത്തിന് ഇടയിലൂടെ വന്ദേഭാരത് കടന്ന് പോവുന്നതോടെ വെള്ളം വിവിധ ഇടങ്ങളിലേക്ക് തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മേൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന കാറുകളിലേക്ക് വരെ വെള്ളം തെറിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനെതിരെയാണ് നെറ്റിസണിന്റെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്. ഇങ്ങനെ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ വേഗം കുറച്ച് പോവുന്നതാണ് സുരക്ഷ നല്ലതെന്ന് ഒരു വിഭാഗം പറയുമ്പോൾ ചെളിവെള്ളം വാഹനങ്ങളിലേക്കും ആളുകളുടെ ശരീരരത്തിലേക്കും വീഴുമ്പോൾ ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. @mehtaudit_101 എന്ന എക്‌സ് ഉപയോക്താവാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

മുംബൈ നഗരത്തിൽ മഴ തുടരുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുംബൈയിലും റായ്ഗഡ് ജില്ലയിലും വരും മണിക്കൂറുകളിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 4 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ കൊങ്കൺ, ഗോവ മേഖലകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 4 മുതൽ 7 വരെ മധ്യ മഹാരാഷ്ട്രയിലും, ജൂലൈ 4-5 തീയതികളിൽ മറാത്ത്വാഡയിലും, ജൂലൈ 4 മുതൽ 8 വരെ ഗുജറാത്തിലും കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News