ഇന്തോനേഷ്യന്‍ ഓപണ്‍: ഒകുഹാരയെ തോല്പിച്ച് സിന്ധു സെമിയില്‍
രണ്ടാം സീഡായ ചൈനീസ് താരം ചെന്‍ യു ഫെയിനെയാണ് സിന്ധു സെമിയില്‍ നേരിടുക.
Update: 2019-07-20 06:56 GMT
ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണില്‍ ജപ്പാന്റെ നസോമി ഒക്കുഹാരയെ തോല്പിച്ച് ഇന്ത്യയുടെ പി.വി സിന്ധു സെമി ഫൈനലിലെത്തി. 21-14, 21-7ന് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം.
ടൂര്‍ണ്ണമെന്റില്‍ അഞ്ചാം സീഡായിരുന്ന സിന്ധു 44 മിനുറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒകുഹാരയെ തോല്‍പ്പിച്ചത്. ആദ്യ ഗെയിമില്‍ 6-6ന് സിന്ധുവിനൊപ്പം ഒകുഹാരയെത്തിയെങ്കിലും പിന്നീട് നടത്തിയ മുന്നേറ്റത്തില്‍ ഗെയിം സിന്ധു സ്വന്തമാക്കി. രണ്ടാംഗെയിമില്‍ തികച്ചും ഏകപക്ഷീയമായിരുന്നു ഹൈദരാബാദില്‍ നിന്നുള്ള സിന്ധുവിന്റെ പ്രകടനം. രണ്ടാം സീഡായ ചൈനീസ് താരം ചെന്‍ യു ഫെയിനെയാണ് സിന്ധു സെമിയില്‍ നേരിടുക.