ഗിന്നസ് റിക്കോർഡിന്റെ മികവുമായി ബഹ്​റൈനിലെ പ്രവാസി വനിതകൾ

അലങ്കാര തുന്നൽ ശിൽപ്പങ്ങളുടെ ശേഖരണത്തിലൂടെ ലോക ഗിന്നസ്​ റിക്കോർഡ്​ കരസ്ഥമാക്കിയ ഇന്ത്യൻ വനിതകളുടെ കൂട്ടായ്​മയാണ് ഗിന്നസ്​ റിക്കോർഡ് അംഗീകാരത്തിന്റെ തിളക്കം സ്വന്തമാക്കിയത്.

Update: 2018-07-04 06:14 GMT

ബഹ്റൈനിൽ മലയാളി വനിതകൾ അടങ്ങുന്ന പ്രവാസികളുടെ കൂട്ടായ്മക്ക് ഗിന്നസ് റിക്കോർഡിന്റെ മികവ്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ മദർ ഇന്ത്യാസ് ക്രോഷറ്റ് ക്വീൻസ് കരസ്ഥമാക്കിയ ഗിന്നസ് നേട്ടത്തിലെ പങ്കാളിത്തമാണ് പ്രവാസി വനിതകളെയും നേട്ടത്തിന് അർഹരാക്കിയത്.

അലങ്കാര തുന്നൽ ശിൽപ്പങ്ങളുടെ ശേഖരണത്തിലൂടെ ലോക ഗിന്നസ്
റിക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യൻ വനിതകളുടെ കൂട്ടായ്മയാണ് ഗിന്നസ് റിക്കോർഡ് അംഗീകാരത്തിന്റെ തിളക്കം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം നവംബർ 24ന് ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ച കൈ കൊണ്ട് ഉണ്ടാക്കുന്ന പാവകൾ ബ്ളാങ്കറ്റുകൾ, കൗതുകവസ്തുക്കൾ എന്നിവയുടെ നിർമാണ സംരംഭമാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. 12 പേരുള്ള സംഘമാണ് ബഹ്റൈനിൽ നിന്ന് ഈ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചത്.

Advertising
Advertising

എംബസിയില്‍ നടന്ന ചടങ്ങിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹയിൽ നിന്ന് പ്രവാസികളുടെ സംഘം അംഗീകാരം ഏറ്റുവാങ്ങി. തങ്ങളുടെ ശ്രമം ഗിന്നസ്ബുക്ക് സംഘാടകർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് വനിതാ കൂട്ടായ്മയിലുള്ളവർ പറഞ്ഞു.

കഴിഞ്ഞ വർഷം നവംബർ 10ന് റാംലി മാളിൽ അലങ്കാരത്തുന്നൽ ശിൽപ്പങ്ങളുടെ 24 മണിക്കൂർ പ്രദർശനം നടത്തിയിരുന്നു. ഡോ. ആശാറാണി, അശ്വിനി ഭസ്മാത്കർ, അശ്വിനി ഗോവിന്ദ മുൻഗിളിമാനെ, ദർശന റഷ്മിൻ ഉദേശി, ഹറിനി മുകുന്ദ്, മല്ലിക ബ്ലെസീന, പ്രജക്ത ഖെദ്കർ, പ്രിയ സേതുരാമൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

Full View
Tags:    

Similar News