പശ്ചിമേഷ്യൻ സമാധാന നീക്കം വീണ്ടും; ബൈഡൻ ഭരണകൂടത്തെ അഭിനന്ദിച്ച് യു.എൻ

'ഫലസ്തീൻ ജനതയുടെ വിശ്വാസം വീണ്ടെടുക്കും'

Update: 2021-01-30 01:46 GMT
Advertising

ദ്വിരാഷ്ട്ര സിദ്ധാന്തം പ്രയോഗവത്കരിക്കുന്നതിലൂടെ പശ്ചിമേഷ്യൻ പ്രശ്ന പരിഹാരം ഉറപ്പാക്കാൻ സാധ്യമായ എല്ലാ നീക്കവും തുടരുമെന്ന് യു.എൻ സെക്രട്ടറി ജനറൽ. അമേരിക്കയുടെ മുൻ പ്രസിഡന്റിന്റെ കാലത്ത് പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് പ്രകടമായ ഒരു നീക്കവും നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബൈഡൻ ഭരണകൂടത്തിെന്റെ സമീപനം ഗുണം ചെയ്യുമെന്നാണ് യു.എൻ വിലയിരുത്തൽ.

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ഉൾപ്പെടെ യഥാർഥ സമാധാന പദ്ധതിയാണ് യു.എൻ ലക്ഷ്യമിടുന്നതെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഫലസ്തീൻ ജനതയെ കൂടി പരിഗണിച്ചു കൊണ്ടുള്ള ബൈഡൻ ഭരണകൂടത്തിെൻറ നിലപാട് പ്രശ്നപരിഹാര നടപടികൾക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു വൻശക്തി രാജ്യങ്ങളുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്താനാണ് തീരുമാനം. പശ്ചിമേഷ്യയിൽ സമാധാനം നിലനിൽക്കേണ്ടത് ലോകത്തിന്റെ സുരക്ഷക്ക് തന്നെ ആവശ്യമാണ്. അതുകൊണ്ടു തന്നെ രണ്ട് വ്യത്യസ്ത സ്വതന്ത്ര രാജ്യങ്ങൾ യഥാർഥ്യമാകണം എന്നുതന്നെയാണ് യു.എൻ അഭിലഷിക്കുന്നത്. എല്ലാ നിലക്കും ഇത് സാധ്യമാകും എന്നു തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീൻ ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടു വരാതെ പ്രശ്നപരിഹാരം സാധ്യമാകില്ല. ഫലസ്തീനിലും ഇസ്രായേലിലും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് നല്ല സൂചനയാണ്. യാഥാർഥ്യബോധത്തോടെ സമാധാന പദ്ധതിയുമായി സഹകരിക്കാൻ ഇരുപക്ഷത്തിനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എൻ സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു.

Tags:    

Similar News