പേയ്മെന്റ്, യാത്രാസേവനം: മാസ്റ്റർകാർഡുമായി കൈകോർത്ത് റിയാദ് എയർ
പങ്കാളിത്ത കരാർ ഒപ്പുവച്ചു
Update: 2026-02-06 12:45 GMT
റിയാദ്: യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്റ് സംവിധാനമടക്കമുള്ള സൗകര്യങ്ങൾ നൽകാനായി മാസ്റ്റർകാർഡുമായി കൈകോർത്ത് റിയാദ് എയർ. ഉപഭോക്തൃ പേയ്മെന്റ്, വിമാനത്താവള സേവനങ്ങൾ, ബിസിനസ് പേയ്മെന്റ് പരിഹാരങ്ങൾ എന്നിവയാണ് ഈ പങ്കാളിത്തത്തിൽ ഉൾപ്പെടുക.
2026 അവസാനത്തോടെ സൗദി നിവാസികൾക്കായി റിയാദ് എയർ കോ-ബ്രാൻഡഡ് മാസ്റ്റർകാർഡ് ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ അവതരിപ്പിക്കും. ഫ്‌ളൈറ്റ് ടിക്കറ്റ്, അപ്ഗ്രേഡുകൾ, റിവാർഡുകൾ എന്നിവ നേടാൻ ഇവ സഹായിക്കും. കാർഡ് മാനേജ്മെന്റ്, ആപ്ലിക്കേഷൻ, ആക്ടിവേഷൻ, റിവാർഡ് ട്രാക്കിങ് എന്നിവ റിയാദ് എയർ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് സാധ്യമാകുക.
യാത്രാ വ്യാപാര സെറ്റിൽമെന്റുകൾക്കായി വെർച്വൽ കാർഡ് പ്രോഗ്രാം നടപ്പാക്കുമെന്നും പേയ്മെന്റ് നവീകരണത്തിനായി ജോയിന്റ് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.