2025 ൽ ഒമാന്റെ നികുതി വരുമാനം 137.3 കോടി റിയാലിലെത്തി: നികുതി അതോറിറ്റി

നികുതി റിട്ടേണുകളുടെ എണ്ണം 37% വർധിച്ചു

Update: 2026-02-06 12:32 GMT

മസ്‌കത്ത്: 2025-ൽ ഒമാന്റെ നികുതി വരുമാനം 137.3 കോടി റിയാലിലെത്തിയതായി (3.38 ബില്യൺ ഡോളർ) നികുതി അതോറിറ്റി. 2025 സാമ്പത്തിക വർഷത്തിൽ നികുതി രജിസ്‌ട്രേഷനിലും വരുമാന ശേഖരണത്തിലും വൻ വർധനവുണ്ടായതായും അതോറിറ്റി വ്യക്തമാക്കി. സമർപ്പിച്ച നികുതി റിട്ടേണുകളുടെ എണ്ണം 2024-നെ അപേക്ഷിച്ച് 37% വർധിച്ചതായി അധികൃതർ അറിയിച്ചു. 2025-ൽ ഏകദേശം 3,53,000 നികുതി റിട്ടേണുകൾ സമർപ്പിച്ചതായി അതോറിറ്റി പറഞ്ഞു.

2021 നെ അപേക്ഷിച്ച് ആദായനികുതിക്ക് രജിസ്റ്റർ ചെയ്ത നികുതിദായകരുടെ എണ്ണം 88% വർധിച്ചതായി ടാക്‌സ് ഓപ്പറേഷൻസ് ആൻഡ് സർവീസസ് ഡയറക്ടർ ജനറൽ പറഞ്ഞു. ഇതേ നാല് വർഷത്തെ കാലയളവിൽ മൂല്യവർധിത നികുതി (വാറ്റ്) രജിസ്‌ട്രേഷനുകൾ 120% വർധിച്ചു. എക്‌സൈസ് നികുതി രജിസ്‌ട്രേഷനുകൾ 222% വും വർധിച്ചു.

2021 ഏപ്രിലിലാണ് ഒമാൻ 5% നിരക്കിൽ വാറ്റ് അവതരിപ്പിച്ചത്. സ്‌റ്റേറ്റ് വരുമാനം വൈവിധ്യവൽക്കരിക്കാനും ധനകാര്യം ശക്തിപ്പെടുത്താനുമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായായിരുന്നു നടപടി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News