അഞ്ച് ദിവസം ബാങ്ക് അവധി വരുന്നു; ഇടപാടുകള്‍ നേരത്തെ നടത്തുക

23ന് നാലാം ശനിയാഴ്ചയായതിനാല്‍ ബാങ്കിന് അവധിയാണ്. ഞായറാഴ്ചും ബാങ്കിന് അവധിയാണ്

Update: 2026-05-22 09:33 GMT

ന്യൂഡല്‍ഹി: രാജ്യത്തെ എസ്ബിഐ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി അഞ്ച് ദിവസം തടസപ്പെടാന്‍ സാധ്യത. മെയ് 23 മുതല്‍ അഞ്ച് ദിവസത്തേക്കാണ് ഇടപാടുകള്‍ തടസപ്പെടുക.

23ന് നാലാം ശനിയാഴ്ചയായതിനാല്‍ ബാങ്കിന് അവധിയാണ്. ഞായറാഴ്ചും ബാങ്കിന് അവധിയാണ്. 25,26 തീയതികളില്‍ എസ്ബിഐയുടെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിലാണ്. 27ന്് ബലിപെരുന്നാള്‍ കൂടി വരുന്നതോടെ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം അഞ്ച് ദിവസത്തേക്ക് നിലക്കും.

തൊഴിലുകള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിലും മറ്റ് തൊഴിലാളി വരുദ്ധ നടപടികള്‍ക്കുമെതിരായാണ് എസ്ബിഐയിലെ തൊഴിലാളികള്‍ പണിമുടക്കുന്നത്.

അതേസമയം, രാജ്യത്തിന്റെ എല്ലായിടങ്ങളിലും 27ാം തീയതിയല്ല ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ചിലയിടങ്ങളില്‍ മെയ് 27നാണ് ബലിപെരുന്നാളെങ്കില്‍ ചിലയിടത്ത് ഇത് മെയ് 28ാം തീയതിയാണ്. പണിമുടക്കുണ്ടായാലും എസ്ബിഐയുടെ യുപിഐ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടില്ല.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News