സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ഇന്‍ഡക്‌സ് ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടാകും

Update: 2026-05-22 04:24 GMT

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ്. ഗ്രാമിന് 40 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 14,620 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. 1,16,960 രൂപയായാണ് പവന്റെ വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു.

സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.4 ശതമാനമാണ് ഇടിഞ്ഞത്. ഔണ്‍സിന് 4,522.89 ഡോളറായി ഇടിഞ്ഞു. യുഎസ് ഗോള്‍ഡഫ് ഫ്യൂച്ചര്‍ നിരക്കില്‍ 0.4 ശതമാനം ഇടിവുണ്ടായി. 4,524.40 ഡോളറായാണ് വില ഇടിഞ്ഞത്. ഈയാഴ്ച സ്വര്‍ണവിപണിയില്‍ 0.3 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്.

Advertising
Advertising

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ഇന്‍ഡക്‌സ് ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടാകും. അതേസമയം, ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും എണ്ണവില ഉയര്‍ന്നതും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നുണ്ട്.

എണ്ണവില ഉയരുന്നത് മൂലം വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ന്നതോതില്‍ നിലനിര്‍ത്തുമെന്ന പ്രതീക്ഷ വിപണിയില്‍ ശക്തമാണ്. ഇതും സ്വര്‍ണവിലയിടിക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ്. സ്വര്‍ണത്തിന് പുറമേ വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.രാജ്യാന്തര വിപണിയില്‍ വെള്ളിയുടെ വില ഔണ്‍സിന് 76.18 ഡോളറായി കുറഞ്ഞു. പ്ലാറ്റിനത്തിന് ഒരു ശതമാനം നഷ്ടമുണ്ടായപ്പോള്‍ പല്ലേഡിയത്തിന് 0.5 ശതമാനം നഷ്ടമുണ്ടായി.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News