സ്വര്‍ണത്തിലുണ്ടായത് 24 ശതമാനം ഇടിവ്; റെക്കോഡില്‍ നിന്ന് സ്വര്‍ണം വീണതിങ്ങനെ
വാഷിങ്ടണ്‍: റെക്കോഡിലെത്തിയതിന് ശേഷം സ്വര്‍ണനിരക്കില്‍ ഉണ്ടായത് വന്‍ ഇടിവ്. രാജ്യാന്തര വിപണിയില്‍ റെക്കോഡിലെത്തിയതിന് ശേഷം 24 ശതമാനം ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്. വെള്ളിക്കും കനത്ത നഷ്ടം രേഖപ്പെടുത്തി.
സ്വര്‍ണത്തിന്റെ വില റെക്കോഡ് നിരക്കായ ഔണ്‍സിന് 5417 ഡോളറെന്നതില്‍ തൊട്ടിരുന്നു. അതിന് ശേഷം 24 ശതമാനമാണ് ഇടിഞ്ഞത്. വെള്ളിവില ജനുവരി 28ാം തീയതി റെക്കോഡ് നിരക്കായ 117 ഡോളറിലേക്ക് എത്തിയിരുന്നു. പിന്നീട് 47 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
2024ല്‍ സ്വര്‍ണവിലയില്‍ 28 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025ല്‍ 65 ശതമാനം വര്‍ധന സ്വര്‍ണത്തിനുണ്ടായി. 2026 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ വര്‍ധന 10 ശതമാനമായി കുറഞ്ഞു. ഇതേ അവസ്ഥ തന്നെയാണ് വെള്ളിക്കുമുള്ളത്. 2024ല്‍ 22 ശതമാനം വര്‍ധന രേഖപ്പെടുത്തിയ വെള്ളി 2025ല്‍ 148 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. 2026ല്‍ 28 ശതമാനം നേട്ടമാണ് സ്വര്‍ണത്തിനുണ്ടായത്.ഇറാനും യുഎസും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതിന് ശേഷവും സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായിരുന്നില്ല. പണനയത്തില്‍ വിവിധ കേന്ദ്രബാങ്കുകള്‍ പുലര്‍ത്തിയ ശക്തമായ നിലപാട് സ്വര്‍ണവിലയെ സ്വാധീനിച്ചു.
അതേസമയം, കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണത്തിന്റെ വില വീണ്ടും കുറഞ്ഞത്. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13230 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 200 രൂപയുടെ കുറവുണ്ടായി. 1,05,840 രൂപയായാണ് വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്.