യുഎസ് തീരുമാനത്തില്‍ ഇന്ത്യക്ക് കോളടിച്ചു; എണ്ണവിപണിയില്‍ വന്‍ ആശ്വാസം

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം തുടങ്ങിയതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ രീതി മാറി. നാലിലൊന്ന് എണ്ണയും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ തുടങ്ങി

Update: 2026-06-23 06:21 GMT

വാഷിങ്ടണ്‍: ഇറാന്‍ എണ്ണവ്യവസായത്തിന് അപ്രതീക്ഷിത ആശ്വാസം നല്‍കിയുള്ള യുഎസ് തീരുമാനം ഇന്ത്യക്കും കരുത്താകും. 60 ദിവസത്തേക്ക് ഇറാന്‍ എണ്ണക്കുമേലുള്ള ഉപരോധം നീക്കിയാണ് രാജ്യത്തെ എണ്ണവ്യവസായത്തിന് യുഎസ് ആശ്വാസം നല്‍കിയത്. സമാധാനകരാറിന് പിന്നാലെയാണ് യുഎസിന്റെ നിര്‍ണായക തീരുമാനം പുറത്ത് വന്നത്.

തീരുമാനം ഇന്ത്യക്കും രാജ്യത്തെ എണ്ണകമ്പനികള്‍ക്കുമാവും ഏറ്റവും കൂടുതല്‍ ആശ്വാസം പകരുക. രാജ്യത്തിന് ആവശ്യമായ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എണ്ണയുടെ വിലയാണ് ഇന്ത്യയുടെ പണപ്പെരുപ്പം ഉള്‍പ്പടെ നിശ്ചയിക്കുക.

Advertising
Advertising

ക്രൂഡോയില്‍ വിലയിലുണ്ടാവുന്ന ഓരോ വര്‍ധനയും ഇന്ത്യയുടെ പണപ്പെരുപ്പത്തേയും സ്വാധീനിക്കും. ഗള്‍ഫ് മേഖലയെയാണ് ക്രൂഡോയിലിനായി ഇന്ത്യ കൂടുതലയായി ആശ്രയിക്കുന്നത്. ഒപെക് രാജ്യങ്ങളാണ് ഇന്ത്യക്കുള്ള ക്രൂഡോയിലിന്റെ ഭൂരിപക്ഷവും വിതരണം ചെയ്യുന്നത്.

എന്നാല്‍, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം തുടങ്ങിയതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ രീതി മാറി. നാലിലൊന്ന് എണ്ണയും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ എണ്ണ ലഭിച്ചതോടെയാണ് ഇന്ത്യ ഇയൊരു മാറ്റം വരുത്തിയത്.

ഇറാന് മേലുള്ള ഉപരോധം അമേരിക്ക പിന്‍വലിക്കുന്നതോടെ കുറഞ്ഞ വിലക്ക് ഇന്ത്യക്ക് എണ്ണ ലഭിക്കും. ഇത് ഇന്ത്യക്ക് വലിയ ആശ്വാസമാകും നല്‍കുക. യുദ്ധത്തെ തുടര്‍ന്ന് നഷ്ടം നേരിടുന്നുവെന്ന് അവകാശപ്പെടുന്ന എണ്ണകമ്പനികള്‍ക്കും ഇത് ആശ്വാസം നല്‍കും. അതേസമയം, പുതിയ സാഹചര്യത്തില്‍ റീടെയില്‍ എണ്ണവില കുറക്കാന്‍ കമ്പനികള്‍ തയാറാവുമോയെന്ന് സംശയമാണ്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News