സ്വർണവിലയിൽ ഇന്ന് വീണ്ടും വർധന; ഒരു പവന്‍റെ വില 1.04 ലക്ഷം കടന്നു

പവൻ സ്വർണത്തിന് 1080 രൂപയാണ് വർധിച്ചത്

Update: 2026-07-01 12:18 GMT

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 1080 രൂപ വർധിച്ച് 1,04,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 13,040 രൂപയുമായി. നേരത്തെ, ഇന്ന് രാവിലെ ഗ്രാമിന് 115 രൂപയും പവന് 920 രൂപയും കൂടിയിരുന്നു. ഇത് കൂടാതെയാണ് വൈകിട്ട് വീണ്ടും വർധന രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ വൻ കയറ്റിറക്കങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇന്നലെ രാവിലെ 165 രൂപ കുറയുകയും വൈകീട്ട് 175 രൂപ കൂടുകയും ചെയ്തിരുന്നു. ഇതിന് പുറമെ, അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 49.37 ഡോളർ കുറവും രേഖപ്പെടുത്തുകയുണ്ടായി. 1.23 ശതമാനം കുറഞ്ഞ് 3,975.91 ഡോളറാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വില.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News