ചാറ്റ്ജിപിടിയും ജെമിനിയും സുരക്ഷിതമാണോ? സാമ്പത്തിക കാര്യങ്ങളിൽ അന്ധമായി വിശ്വസിച്ചാൽ പണികിട്ടും; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ...

മനുഷ്യനേക്കാള്‍ ഒരുപരിധിവരെ വേഗത്തിലും കൃത്യതയിലും മറുപടി നല്‍കാറുണ്ടെങ്കിലും ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന സുരക്ഷാ മുന്‍കരുതലുകളെ കുറിച്ചും പരിമിതികളെ കുറിച്ചും അധികപേര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ഥ്യം

Update: 2026-07-03 15:10 GMT

തൊട്ടതിനും പിടിച്ചതിനുമെല്ലാം എഐ ഡിജിറ്റല്‍ സംവിധാനങ്ങളെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത്, സാമ്പത്തിക സംശയങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും പലരും ചാറ്റ് ജിപിടി, ജെമിനി അടക്കമുള്ള എഐ ചാറ്റ്‌ബോട്ടുകളെയാണ് പ്രധാനമായും ആശ്രയിക്കാറുള്ളത്. മനുഷ്യനേക്കാള്‍ ഒരുപരിധിവരെ വേഗത്തിലും കൃത്യതയിലും മറുപടി നല്‍കാറുണ്ടെങ്കിലും ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന സുരക്ഷാ മുന്‍കരുതലുകളെ കുറിച്ചും പരിമിതികളെ കുറിച്ചും അധികപേര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ഇതിനുദാഹരണം.

Advertising
Advertising

സങ്കീര്‍ണമായ സാമ്പത്തിക പദപ്രയോഗങ്ങള്‍ ലളിതമായ ഭാഷയില്‍ മനസിലാക്കാന്‍ സഹായിക്കുമെന്നതാണ് പ്രധാനമായും എഐയുടെ ഗുണം. സാമ്പത്തിക വിഷയങ്ങളിലെ പൊതുജ്ഞാനങ്ങള്‍ അറിയാനും, ബിസിനസിലേക്കിറങ്ങുമ്പോള്‍ ബജറ്റ് തയ്യാറാക്കുന്നത് പോലുള്ള കാര്യങ്ങൾക്കും ഇവയെ ഉപയോഗപ്പെടുത്താം. അതേസമയം, ഇവ ഉപയോഗിക്കുമ്പോള്‍ അധികപേരും അവഗണിക്കുന്ന പ്രധാനപ്പെട്ട അഞ്ച് അപകടസാധ്യതകള്‍ കൂടി പരിഗണിക്കാം.

  1.  കൃത്യതയില്ലാത്ത വിവരങ്ങള്‍: നാം ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഞൊടിയിടയില്‍ മറുപടി തരാറുണ്ടെങ്കിലും എഐയുടെ പ്രതികരണം എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല. ചിലപ്പോഴൊക്കെയും ചോദ്യകര്‍ത്താവിനെ വട്ടംകറക്കുന്ന വന്‍ അബദ്ധങ്ങളും അത് നല്‍കാറുണ്ട്. അന്ധമായി എഐയെ വിശ്വസിക്കുന്നത് അപകടകമായേക്കും.
  2.  സ്വകാര്യതയും സുരക്ഷയും: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേഡുകള്‍, വരുമാനവുമായി ബന്ധപ്പെട്ട കണക്കുകള്‍, ആധാര്‍, പാന്‍ നമ്പര്‍ തുടങ്ങിയ സെന്‍സിറ്റീവ് വിവരങ്ങള്‍ ഒരു കാരണവശാലും ചാറ്റ്‌ബോട്ടുമായി പങ്കുവെച്ചേക്കരുത്. നാം കൊടുക്കുന്ന പ്രോംപ്റ്റുകളനുസരിച്ച് എഐ മോഡലുകള്‍ക്ക് കമ്പനി പരിശീലനം നല്‍കുന്നതിനാല്‍ ഈ വിവരങ്ങള്‍ നാം കരുതുന്നത്ര സുരക്ഷിതമായിരിക്കില്ല.
  3.  ചോദിക്കുന്നത് എഐയോടാണെന്ന ബോധ്യം എല്ലായ്‌പ്പോഴും ഉണ്ടായിരിക്കണം: ഒരാളുടെ ജീവിത ലക്ഷ്യങ്ങള്‍, സാമ്പത്തിക സാഹചര്യം, റിസ്‌ക് എടുക്കാനുള്ള കഴിവ് എന്നിവ മനുഷ്യരെ പോലെ മനസ്സിലാക്കാന്‍ എഐക്ക് കഴിഞ്ഞോളണമെന്നില്ല. ചോദിക്കുന്ന മനുഷ്യരുടെ പ്രോംപറ്റ് അനുസരിച്ച് പൊതുവായ ഉപദേശങ്ങള്‍ നല്‍കുക മാത്രമാണ് ഇവ ചെയ്യുന്നത്.
  4.  നിയമപരമായ പരിരക്ഷയില്ല: സാമ്പത്തിക വിദഗ്ധര്‍ക്കോ ബാങ്കുകള്‍ക്കോ നല്‍കുന്നത് പോലെയുള്ള നിയമപരമായ ഉത്തരവാദിത്തം എഐക്ക് ഇല്ല. അതുകൊണ്ടുതന്നെ, തെറ്റായ ഉപദേശം വഴി നിങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടാല്‍ എഐയെ പഴിചാരാമെന്ന് കരുതേണ്ട.
  5. ആശയവിനിമയം പൊതുവായതാക്കുക: വ്യക്തിപരമായ വിവരങ്ങള്‍ ഒഴിവാക്കി, പൊതുവായ ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്നതാവും നിങ്ങള്‍ക്കും സിസ്റ്റത്തിനും നല്ലത്. ഞൊടിയിടയില്‍ ഉത്തരം കിട്ടുന്നുണ്ടെങ്കില്‍ പോലും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. എഐ നല്‍കുന്ന വിവരങ്ങള്‍ വിശ്വസനീയ സ്രോതസ്സുകളുമായി താരതമ്യം ചെയ്ത് സത്യമാണെന്ന് ഉറപ്പുവരുത്തുക.

ചുരുക്കത്തില്‍, നിക്ഷേപം, നികുതി തുടങ്ങിയ സാമ്പത്തിക ഇടപാടുകളിലേക്കും തീരുമാനങ്ങളിലേക്കും കടക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി സംസാരിക്കുന്നത് നന്നായിരിക്കും. എഐയെ പഠനസഹായിയായോ വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കാനുള്ള മാര്‍ഗമായോ മാത്രം കാണുക. നിര്‍ണായക ഘട്ടങ്ങളില്‍ പോലും വിവേകം കൈവെടിയാതെ തീരുമാനങ്ങളെടുക്കുക.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News