വാട്സ്ആപ്പിലെ യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; കൂടിയാലോചനകൾ പൂർത്തിയാകുന്നതുവരെ നടപ്പാക്കരുതെന്ന് മെറ്റയോട് കേന്ദ്രസർക്കാർ

ഫീച്ചർ ഇന്ത്യയിൽ നടപ്പിലാക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മെറ്റക്ക് കേന്ദ്രം കത്തയച്ചു

Update: 2026-07-01 15:37 GMT

ന്യൂഡൽഹി: വാട്സ്ആപ്പിൽ ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന യൂസർനെയിം ഫീച്ചർ നിർത്തിവെക്കാൻ മെറ്റയോട് കേന്ദ്രസർക്കാർ. ഫീച്ചർ ഇന്ത്യയിൽ നടപ്പിലാക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മെറ്റയ്ക്ക് കേന്ദ്രം കത്തയച്ചു. വിഷയത്തിലെ കൂടിയാലോചനകൾ പൂർത്തിയാകുന്നത് വരെ ഫീച്ചർ നടപ്പാക്കരുതെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഉപയോക്താക്കളുടെ ഫോൺ നമ്പറിന്‍റെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവന്നതെന്നാണ് മെറ്റ നേരത്തെ നൽകിയിരുന്ന വിശദീകരണം. ഇത് പ്രകാരം, യൂസർ നെയിം മാത്രം ഉപയോഗിച്ച് മറ്റുള്ളവരുമായി ഒരാൾക്ക് ചാറ്റ് ചെയ്യാൻ സാധിക്കും. ഇത് സ്വകാര്യത വർധിപ്പിക്കാനും അനാവശ്യമായ ഇടപെടലുകൾ കുറക്കാനും സഹായിക്കുമെന്നുമാണ് കമ്പനി വിലയിരുത്തിയത്. എന്നാൽ, ഇതിനാണ് കേന്ദ്രം താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഫീച്ചറിനെ കുറിച്ച് വിശദമായ വിവരങ്ങൾ മൂന്ന് ദിവസത്തിനകം നൽകണമെന്നും കൂടിയാലോചനകൾ നടത്താതെ ഫീച്ചർ നടപ്പാക്കരുതെന്നും കേന്ദ്രം മെറ്റയ്ക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News