ഇ-റിക്ഷകളെ നിശ്ചലമാക്കുന്നു; ഏഴ് ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാൻ ​ഗൂ​ഗിളിനും ആപ്പിളിനും സർക്കാ‍ർ നിർദേശം

2020-ലെ ഗാൽവൻ സംഘർഷത്തിന് ശേഷം നിരവധി ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഏഴ് ആപ്പുകൾ കൂടി ഒഴിവാക്കാൻ ആപ്പിളിനും ​ഗൂ​ഗിളിനും നിർദേശം നൽകിയിരിക്കുന്നത്

Update: 2026-07-04 02:19 GMT

ന്യൂഡൽഹി: ഇ-റിക്ഷകൾ ഉൾപ്പെടെയുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വിദൂരത്തിരുന്ന് ഓഫാക്കാൻ ഉപയോ​ഗിക്കുന്ന ഏഴ് ചൈനീസ് ബാറ്ററി മാനേജ്മെന്റ് ആപ്പുകളെ ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ഒഴിവാക്കാൻ ​ഗൂ​ഗിളിനും ആപ്പിളിനും നിർദേശം നൽകി കേന്ദ്ര സർക്കാർ. ബാറ്റ്-ബിഎംഎല് (BAT-BMS), ലോസിഗി(Lossigy), ഇപോച്ച്-ഐകോൺ ( Epoch-i-ion) തുടങ്ങിയ ആപ്പുകൾ നീക്കം ചെയ്യാനാണ് കേന്ദ്ര സർക്കാർ നിർ​ദേശം.

2020-ലെ ഗാൽവൻ സംഘർഷത്തിന് ശേഷം നിരവധി ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഏഴ് ആപ്പുകൾ കൂടി ഒഴിവാക്കാൻ ആപ്പിളിനും ​ഗൂ​ഗിളിനും നിർദേശം നൽകിയിരിക്കുന്നത്. വാഹനങ്ങളുടെ ബാറ്ററികൾ വിദൂരമായി നിശ്ചലമാക്കുന്ന ഇത്തരം ആപ്പുകൾക്കെതിരെയുള്ള ആദ്യ നടപടി കൂടിയാണിത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെ തടസ്സപ്പെടുത്താനോ വിദൂരത്തിരുന്ന് ഓഫാക്കാനോ മറ്റേതെങ്കിലും ആപ്പുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവയും ബ്ലോക്ക് ചെയ്യുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബ്ലൂടൂത്ത് വഴി ദൂരെനിന്ന് ഇ-റിക്ഷകളെ പ്രവർത്തനരഹിതമാക്കുന്ന നിരവധി വിഡിയോകളാണ് ഓൺലൈനിൽ പ്രചരിച്ചിരുന്നത്. ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി ഭരണകൂടം ​ഗതാ​ഗതവകുപ്പിന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇത്തരം ആപ്പുകൾ നീക്കം ചെയ്യാൻ ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. യഥാർഥത്തിൽ ബാറ്ററിയുടെ വോൾട്ടേജ്, താപനില തുടങ്ങിയവ തത്സമയം നിരീക്ഷിക്കുന്നതിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നതെങ്കിലും ഇപ്പോൾ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാണ് നി​ഗമനം.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News