സ്വർണവില ഒരു ലക്ഷത്തിലേക്ക്; ഇന്ന് കൂടിയത് 160 രൂപ
ഗ്രാമിന് 20 രൂപയാണ് കൂടിയത്
Update: 2025-10-09 06:31 GMT
കൊച്ചി: സംസ്ഥാനത്ത് സ്വർണവില 91,000 രൂപ പിന്നിട്ടു.പവന് ഇന്ന് 160 രൂപ വർധച്ച് 91,040 രൂപയിലെത്തി.ഗ്രാമിന് 20 രൂപയാണ് കൂടിയത്.കഴിഞ്ഞദിവസമാണ് സ്വർണത്തിന്റെ വില 90,000 പിന്നിട്ടത്. ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11380 രൂപയാണ്.ഇന്നലെ രാവിലെയും ഉച്ചക്കുമായായി വില കൂടിയതിന് പിന്നാലെയാണ് 90,000 പിന്നിട്ടത്.
കഴിഞ്ഞദിവസമാണ് സ്വർണത്തിന്റെ വില 90,000 പിന്നിട്ടത്. രാവിലെ 840 രൂപ വർധിച്ച്90,320 രൂപയായി.ഇന്നലെ ഉച്ചക്ക് ശേഷം ഗ്രാമിന് 70 രൂപയാണ് കൂടിയത്. പിന്നാലെ ഗ്രാമിന് 11,360 രൂപയായി. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. അതേസമയം, ഒരു പവൻ സ്വർണം വാങ്ങുന്നതിന് പണിക്കൂലിയും ജിഎസ്ടിയുമടക്കം ചേർത്ത് ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ടി വരും.
വിഡിയോ റിപ്പോര്‍ട്ട് കാണാം...