ഓഹരി വിപണിയില്‍ കനത്ത ഇടിവ്; നിക്ഷേപകരുടെ നഷ്ടം ഒരു ലക്ഷം കോടിയിലേറെ

ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഓഹരികള്‍ക്കെല്ലാം തകര്‍ച്ച നേരിട്ടു

Update: 2026-06-19 07:25 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണികളില്‍ കനത്ത ഇടിവ്. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയില്‍ 200 പോയിന്റിലേറെ നഷ്ടമുണ്ടായപ്പോള്‍ സെന്‍സെക്‌സില്‍ 700 പോയിന്റിലേറെ നഷ്ടമുണ്ടായി.

വിപണി ഇടിഞ്ഞതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യത്തില്‍ 1.3 ലക്ഷം കോടിയുടെ കുറവുണ്ടായി. ബിഎസ്ഇ സെന്‍സെക്‌സില്‍ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 4.77,60,908 കോടിയില്‍ നിന്ന് 4,76,38,963 കോടിയായി കുറഞ്ഞു. അസെഞ്ച്വറിന്റെ ലാഭം കുറഞ്ഞത് വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഐടി ഓഹരികളുടെ വന്‍ തകര്‍ച്ചക്ക് ഇത് കാരണമായി. ആറ് ശതമാനം നഷ്ടമാണ് ഐടി ഓഹരികള്‍ക്കുണ്ടായത്.

Advertising
Advertising

ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഓഹരികള്‍ക്കെല്ലാം തകര്‍ച്ച നേരിട്ടു. വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച 1,025 കോടിയുടെ ഓഹരികളാണ് വിറ്റത്. കഴിഞ്ഞ അഞ്ച് ദിവസമായി വിപണി ലാഭത്തിലായിരുന്നു. ലാഭത്തിന് പിന്നാലെയുണ്ടായ പ്രൊഫിറ്റ് ബുക്കിങ് വിപണിയെ നെഗറ്റീവായി സ്വാധീനിച്ചു.

ആഗോളവിപണികളിലുണ്ടായ തിരിച്ചടി ഇന്ത്യയിലേക്കും പടര്‍ന്നു. ദക്ഷിണകൊറിയയിലെ കൊസാപ്പി, ഹോങ്ക്‌കോങ്ങിലെ ഹാങ് സെങ് തുടങ്ങിയവ്യെല്ലാം നഷ്ടത്തിലാണ്. ഇതിന്റെ അനുരണനങ്ങള്‍ ഇന്ത്യന്‍ വിപണിയേയും സ്വാധീനിച്ചു. ഇതിനെല്ലാം ഒപ്പം മിഡില്‍ ഈസ്റ്റിലെ സമാധാനകരാറിന്റെ ആയുസ് സംബന്ധിച്ച ആശങ്കകളും ഓഹരി വിപണികളുടെ ഇടിവിനിടയാക്കി.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News