സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; കാരണം യുഎസ്

ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 2.1 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,121.95 ഡോളറായി കുറഞ്ഞു

Update: 2026-06-19 06:58 GMT

കൊച്ചി: സ്വര്‍ണവിലയില്‍ കേരളത്തില്‍ വീണ്ടും വന്‍ ഇടിവ്. വലിയ നഷ്ടത്തോടെയാണ് സ്വര്‍ണം വിപണികളില്‍ വ്യാപാരം നടത്തുന്നത്. ഇന്ന് ഗ്രാമിന് 335 രൂപ നഷ്ടത്തോടെയാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,370 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 2680 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,06,960 രൂപയായി ഇടിഞ്ഞു. രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണത്തിന് വിലയിടുവുണ്ടായി. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.

ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 2.1 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,121.95 ഡോളറായി കുറഞ്ഞു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകളില്‍ 2.5 ശതതമാനത്തിന്റെ ഇടിവുണ്ടായി. 4,139.40 ഡോളറായാണ് യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഇടിഞ്ഞത്. ഫെഡറല്‍ റിസര്‍വ് പ്രഖ്യാപനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Advertising
Advertising

പ്രതീക്ഷിച്ചതിലും വലിയ ആഘാതം ഇറാന്‍ യുദ്ധം യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഫെഡറല്‍ റിസര്‍വ് വിലയിരുത്തല്‍. ഈയൊരു സാഹചര്യത്തില്‍ പലിശനിരക്ക് ചിലപ്പോള്‍ ഉയര്‍ത്തേണ്ടി വരുമെന്ന സൂചനയും യുഎസ് കേന്ദ്രബാങ്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ പലിശനിരക്ക്ഉയര്‍ത്തിയിട്ടില്ലെങ്കിലും ഭാവിയില്‍ നിരക്ക് മാറ്റിയാല്‍ അത് സ്വര്‍ണത്തിന് തിരിച്ചടിയാവും.

ഈ സാധ്യത തന്നെയാണ് ഇപ്പോള്‍ സ്വര്‍ണത്തിന്റെ വിലയിടിക്കുന്ന പ്രധാനഘടകം. ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. യുദ്ധാനന്തരം സ്വര്‍ണവിലയില്‍ ഉയര്‍ച്ച പ്രതീക്ഷിച്ചിരുന്നിടത്ത് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News