കുതിക്കാനൊരുങ്ങുകയോ? സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

ഇന്നലെ വൈകീട്ട് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കൂടിയിരുന്നു

Update: 2026-05-12 06:51 GMT

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 1,12,920 രൂപയും ഗ്രാമിന് 14,115 രൂപയുമായി. ഇന്നലെ വൈകീട്ട് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കൂടിയിരുന്നു.

രൂപയുടെ മൂല്യത്തിലുണ്ടായ റെക്കോഡ് വീഴ്ചയാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഡോളറിനെതിരെ രൂപ രാവിലെ വ്യാപാരത്തുടക്കത്തില്‍തന്നെ 19 പൈസ ഇടിഞ്ഞ് സര്‍വകാല താഴ്ചയായ 95.50ല്‍ എത്തി.

ആഗോള വിപണിയില്‍ സ്വര്‍ണം നേരിയ ഇടിവിലാണ് വ്യാപാരം തുടരുന്നത്. ട്രോയ് ഔണ്‍സിന് 13.13 ഡോളര്‍ ഇടിഞ്ഞ് 4706.38 ഡോളര്‍ എന്ന നിലയിലാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ എണ്ണവില കുതിച്ചപ്പോള്‍ സ്വര്‍ണത്തിന് വില കുറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News