വന്‍ ഇടിവില്‍ സ്വര്‍ണം; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു
ഇന്ന് രാവിലെ പവന് 640 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയോടെ വീണ്ടും 800 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് രാവിലെ പവന് 640 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയോടെ 800 രൂപയും കുറഞ്ഞു. ഇതോടെ ആകെ 1440 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 1,07,120 രൂപയും ഗ്രാമിന് 13,390 രൂപയുമാണ് പുതിയ വില. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 87,760 രൂപയാണ് വില. ഗ്രാമിന് 10,970 രൂപ.
ഇന്നലെ പവന് നേരിയ വര്‍ധനവുണ്ടായിരുന്നു. 1,08,560 രൂപയായിരുന്നു ഇന്നലെ പവന്‍ വില. പിന്നാലെയാണ് ഇന്ന് രണ്ട് തവണ വിലയിടിഞ്ഞത്. ഈ മാസത്തെ കുറഞ്ഞ നിരക്കിലാണ് പവന്‍ വില.
ആഗോളവിപണിയില്‍ സ്വര്‍ണം ഇടിവിലാണ് വ്യാപാരം തുടരുന്നത്. ട്രോയ് ഔണ്‍സിന് 23 ഡോളറിലേറെ കുറഞ്ഞ് 4117 ഡോളറായി. വെള്ളി 57.22 ഡോളറിലാണ് വ്യാപാരം.
പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ വീണ്ടും രൂക്ഷമാകുന്നതിനിടെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വന്‍ കുതിപ്പാണ് സ്വര്‍ണവിലയെ താഴ്ത്തിയത്. ബ്രെന്റ് ക്രൂഡ് ഒന്നര ശതമാനത്തിലേറെ വര്‍ധിച്ച് ബാരലിന് 111 ഡോളറിലെത്തി.
ഒക്ടോബറിലെ സ്വര്‍ണവില (പവന്‍)
01: 1,09,440
02: 1,10,200
03: 1,09,400
04: 1,09,400
05: 1,09,400
06: 1,09,280
07: 1,09,68
08: 10968
09: 1,10,520
10: 1,11,040
11 : 1,11,040
12: 1,107,20 (രാവിലെ)
12: 1,09,760 (ഉച്ച)
13: 1,09,480
14: 1,08,720
15: 1,08,120
16: 1,08,120
17. 1,08,280
18. 1,08,280
19: 1,08,560
20 (രാവിലെ): 1,07,920
20 (ഉച്ച): 1,07,120