ബാങ്കുകള്‍ നാല് ദിവസം അടഞ്ഞു കിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തുക

പൂജ അവധിയോട് അനുബന്ധിച്ച് ഒക്‌ടോബര്‍ 20ന് മഹാനവമിക്കും ഒക്‌ടോബര്‍ 21ന് വിജയദശമിക്കും ബാങ്കുകള്‍ക്ക് അവധിയാണ്

Update: 2026-10-16 08:22 GMT

കൊച്ചി: പൂജ ആഘോഷത്തിന്റെ ഭാഗമായി കേരളത്തില്‍ ബാങ്കുകള്‍ നാല് ദിവസം അടഞ്ഞുകിടക്കും. പൂജ അവധിയോട് അനുബന്ധിച്ച് ഒക്‌ടോബര്‍ 20ന് മഹാനവമിക്കും ഒക്‌ടോബര്‍ 21ന് വിജയദശമിക്കും ബാങ്കുകള്‍ക്ക് അവധിയാണ്. ഒക്‌ടോബര്‍ 19നും പൂജയോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 18ന് ഞായറാഴ്ചയായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയാണ്. ചുരുക്കത്തില്‍ ഒക്‌ടോബര്‍ 18,19,20,21 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ശനിയാഴ്ചത്തെ പ്രവൃത്തി ദിനത്തിന് ശേഷം വ്യാഴാഴ്ചയായിരിക്കും ബാങ്കുകള്‍ വീണ്ടും തുറക്കുക.

Advertising
Advertising

നവരാത്രി; തിങ്കളാഴ്ചയും പൊതു അവധി

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. സര്‍വീസ് സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അവധി എന്നാണ് സൂചന .ഇതോടെ തുടര്‍ച്ചയായി നാലുദിവസം അവധി ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ഒക്ടോബര്‍ 18 ഞായറാഴ്ച വാരാന്ത്യ അവധിയും 19 തിങ്കളാഴ്ച നവരാത്രി അവധിയും 20 ചൊവ്വാഴ്ച മഹാനവമിയും 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളില്‍ അവധിയുണ്ട്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News