ഓപ്പണ്‍ എഐയുമായി കൈകോര്‍ത്ത് ക്രിക്കറ്റ് ഇതിഹാസം

തിങ്കളാഴ്ച എക്‌സിലൂടെ ഓപ്പണ്‍ എഐയുമായുള്ള പങ്കാളിത്തത്തെ കുറിച്ച് സചിന്‍ മനസ് തുറന്നത്

Update: 2026-09-28 07:33 GMT

ഓപ്പണ്‍ എഐയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസതാരം സചിന്‍ തെണ്ടുല്‍ക്കര്‍. ചാറ്റ്ജിപിടിയെ കൂടുതല്‍ മനസിലാക്കുകയും പങ്കാളിത്തത്തിലൂടെ സാങ്കേതികവിദ്യ കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് സചിന്‍ പറഞ്ഞു.

തിങ്കളാഴ്ച എക്‌സിലൂടെ ഓപ്പണ്‍ എഐയുമായുള്ള പങ്കാളിത്തത്തെ കുറിച്ച് സചിന്‍ മനസ് തുറന്നത്. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും പ്രയോജനപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും ചാറ്റ്ജിപിടി തന്നെ സഹായിക്കുമെന്ന് സചിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കുടുംബത്തോടൊപ്പമുള്ള തന്റെ അവസാന യാത്ര ആസൂത്രണം ചെയ്യുന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ചാറ്റ്ജിപിടി ഉപയോഗിച്ചിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു. തനിക്ക് എപ്പോഴും പുതിയ കാര്യങ്ങള്‍ അറിയാനുള്ള കൗതുകമുണ്ടെന്നും ഒരു ചോദ്യം പലപ്പോഴും മറ്റൊരു ചോദ്യത്തിലേക്ക് നയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാറ്റ്ജിപിടി ഉപയോഗിച്ച് ആളുകള്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ കണ്ടെത്താനും പുതിയ ആശയങ്ങള്‍ പരീക്ഷിക്കാനും പ്രോത്സാഹനം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നും സച്ചിന്‍ വ്യക്തമാക്കി.

പങ്കാളിത്തത്തിന്റെ ഭാഗമായി സച്ചിന്‍ പങ്കുവെച്ച വീഡിയോയും ശ്രദ്ധേയമായി. വെറും പത്ത് ചോദ്യങ്ങള്‍ ചോദിച്ച് താന്‍ ആരാണെന്ന് ചാറ്റ്ജിപിടിക്ക്് കണ്ടെത്താനാകുമോ എന്നായിരുന്നു പരീക്ഷണം. പത്ത് ചോദ്യങ്ങളിലൂടെ ചാറ്റ്ജിപിടി ഒടുവില്‍ സചിനാണെന്ന് തിരിച്ചറിയുകയും ചെയ്തു.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News