ബെന്നിക്കായി വോട്ട് തേടി കുടുംബം; മകനും മരുമകളും പ്രചരണത്തിനിറങ്ങി

യു.ഡി.എഫ് നേതാക്കളും എം.എല്‍.എമാരും പ്രചാരണത്തില്‍ സജീവമാണ്

Update: 2019-04-12 03:21 GMT

ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാന്‍ ആരോഗ്യപ്രശ്നങ്ങളാല്‍ വിശ്രമത്തിലാണെങ്കിലും മണ്ഡലത്തില്‍ പ്രചാരണത്തിന്റെ പൊലിമ ഒട്ടും കുറഞ്ഞിട്ടില്ല. യു.ഡി.എഫ് നേതാക്കളും എം.എല്‍.എമാരും പ്രചാരണത്തില്‍ സജീവമാണ്. നേതാക്കള്‍ക്കൊപ്പം ബെന്നി ബെഹ്നാന് വേണ്ടി വോട്ട് തേടി വീട്ടുകാരും വോട്ടര്‍മാരെ കാണുന്ന തിരക്കിലാണ്.

Full View

ബെന്നിയുടെ ജന്മനാടായ വെങ്ങോലയില്‍ ഓരോ വീടും കയറിയിറങ്ങി വോട്ട് ചോദിക്കുകയാണ് മകന്‍ വേണു തോമസും മരുമകള്‍ ജെയ്ന്‍ വേണുവും. വെങ്ങോലയിലെ പഴയ തറവാടിന്റെ പരിസരത്തെ വീടുകളിലെല്ലാം യു.ഡി.എഫിന്റെ പ്രാദേശിക നേതാക്കൾക്കൊപ്പം പിതാവിന് വേണ്ടി വോട്ടു ചോദിക്കുവാൻ അതിരാവിലെ മുതൽ തന്നെ വേണുവും, ജെയ്നുമെത്തി. ഇതൊരു മക്കൾ രാഷ്ട്രീയ പ്രവേശമല്ലെന്നും പ്രചരണത്തിന് വേണ്ടി മാത്രമുള്ളവരവാണന്ന് വ്യക്തമാക്കിയാണ് വോട്ടുപിടുത്തം.

Tags:    

Similar News